ലോ​ക മാ​ന​സി​കദി​നാ​ചര​ണ​ം: സെ​മി​നാ​ർ ന​ട​ത്തി
Wednesday, October 13, 2021 12:44 AM IST
പു​ൽ​പ്പ​ള്ളി: ലോ​ക മാ​ന​സി​ക ദി​ന​ാചര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കൃ​പാ​ലാ​യ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കാ​യി സെ​മി​നാ​ർ ന​ട​ത്തി. സ്കൂ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണ​വും ന​ട​ത്തി. കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ലെ മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് ഏ​റെ ആ​ശ്വാ​സം ന​ൽ​കു​ന്ന​തി​നു​വേ​ണ്ടി​യാ​യി​രു​ന്നു സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്.
ക്ലാ​സു​ക​ൾ​ക്ക് ബ​ത്തേ​രി അ​സം​പ്ഷ​ൻ ആ​ശു​പ​ത്രി സീ​നി​യ​ർ സൈ​ക്യാ​ട്രി​സ്റ്റ് ഡോ. ​ജോ ടു​ട്ടു ജോ​ർ​ജ്, ഡോ. ​കൈ​ലാ​സ് ബേ​ബി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഹെ​ഡ്മി​സ്ട്രി​സ് സി​സ്റ്റ​ർ ആ​ൻ​സ് മ​രി​യ അ​ധ്യ​ഷ​ത വ​ഹി​ച്ചു. പു​ൽ​പ്പ​ള്ളി പ​ഞ്ച​യാ​ത്തം​ഗം ശോ​ഭ സു​കു, സി​സ്റ്റ​ർ ആ​ൻ​സീ​ന, ബ​ത്തേ​രി അ​സം​പ്ഷ​ൻ ഹോ​സ്പി​റ്റ​ൽ റി​സോ​ഴ്സ് ഡോ. ​ടു​ട്ടു ജോ​ർ​ജ്, കൈ​ലാ​സ്, ബേ​ബി, ജോ​ബി, ടി.​യു. ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.