സ്കൂ​ൾ തു​റ​ക്ക​ൽ: മു​ന്നൊ​രു​ക്ക യോ​ഗം ചേ​ർ​ന്നു
Tuesday, October 19, 2021 12:57 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള​ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു. സ്കൂ​ൾ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ്ഗ​രേ​ഖ പ്ര​കാ​ര​മു​ള​ള ന​ട​പ​ടി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
സ്കൂ​ൾ​ത​ല ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 23 ന​കം പൂ​ർ​ത്തി​ക​രി​ക്കും. കു​ടി​വെ​ള​ള സ്രോ​ത​സു​ക​ളും ടാ​ങ്കു​ക​ളും ക്ലോ​റി​നേ​റ്റ് ചെ​യ്യും. സ്കൂ​ളു​ക​ളി​ൽ ന​ട​ക്കു​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ ത്തി​ൽ വി​ല​യി​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ​ഞ്ചാ​യ​ത്ത് എ​ഡ്യൂ​ക്കേ​ഷ​ൻ ക​മ്മി​റ്റി /മു​ൻ​സി​പ്പ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ക​മ്മി​റ്റി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. സ്കൂ​ൾ​ത​ല ജാ​ഗ്ര​താ സ​മി​തി യോ​ഗ​ങ്ങ​ൾ ഒ​ക്ടോ​ബ​ർ 20 ന​കം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ യോ​ഗം നി​ർ​ദേ​ശം ന​ൽ​കി. ജ​ന​പ്ര​തി​നി​ധി​ക​ൾ, എ​സ്എം​സി, പി​ടി​എ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ പ​ങ്കാ​ളി ത്തം ​ഉ​റ​പ്പാ​ക്കും. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​സി​സി​ക​ളാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വി​ദ്യാ​ല​യ​ങ്ങ​ൾ, പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലു​ക​ൾ എ​ന്നി​വ വീ​ണ്ടെ​ടു​ത്ത് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്താ​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തും.
ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, എ​ഡി​എം എ​ൻ.​ഐ. ഷാ​ജു, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ വി.​എ​സ്. ബി​ജു, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി. ​ജ​യ​രാ​ജ​ൻ, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​പി. ദി​നീ​ഷ്, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ കെ.​വി. ലീ​ല, ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ടി.​കെ. അ​ബ്ബാ​സ് അ​ലി, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ സു​നി​ൽ​കു​മാ​ർ, എ​സ്എ​സ്കെ പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ പി.​ജെ. ബി​നേ​ഷ്, ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ കെ.​സി. ചെ​റി​യാ​ൻ, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം കോ​ഓ​ർ​ഡി​നേ​റ്റ​ർ വി​ൽ​സ​ണ്‍ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.