വി​ദ്യാ​ഭ്യാ​സ അ​വ​ലോ​ക​നയോ​ഗം ചേ​ർ​ന്നു
Thursday, October 21, 2021 12:49 AM IST
മാ​ന​ന്ത​വാ​ടി: സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി മാ​ന​ന്ത​വാ​ടി മ​ണ്ഡ​ല​ത്തി​ൽ വി​ദ്യാ​ഭ്യാ​സ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു യോ​ഗം.
സു​ര​ക്ഷി​ത​മാ​യി വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ളി​ൽ എ​ത്തി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു. മ​ണ്ഡ​ല​ത്തി​ലെ 102 സ്കൂ​ളി​ൽ നി​ന്നു​ള്ള പ്ര​ധാ​നാ​ധ്യാ​പ​ക​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ​ഠ​നാ​ന്ത​രീ​ക്ഷം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും തീ​രു​മാ​ന​ങ്ങ​ളും യോ​ഗം കൈ​കൊ​ണ്ടു.
പൊ​തു വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ വി​ൽ​സ​ണ്‍ തോ​മ​സ്, ബ്ലോ​ക്ക് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​മു​ഹ​മ്മ​ദാ​ലി, ബ്ലോ​ക്ക് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പി. ​ക​ല്യാ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.