ജി​ല്ല​യു​ടെ പ്ര​ശ്ന​ങ്ങ​ൾ അ​ധി​കൃ​ത​രി​ലെ​ത്തി​ക്കാ​ൻ വ്യാ​പാ​രി ധ​ർ​ണ
Sunday, October 24, 2021 12:33 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് ജി​ല്ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ അ​ധി​കൃ​ത​രി​ലെ​ത്തി​ക്കാ​ൻ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ്യാ​പാ​രി​ക​ളു​ടെ 24 മ​ണി​ക്കൂ​ർ ധ​ർ​ണ. രാ​ത്രി​യാ​ത്ര നി​രോ​ധ​നം, എ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ൺ, വ​യ​നാ​ട് റെ​യി​ൽ​വേ, പ​ട്ട​യ ഭൂ​മി പ്ര​ശ്നം തു​ട​ങ്ങി​യ​വ​യി​ൽ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ ക്ഷ​ണി​ക്കു​ക​യാ​ണ് ല​ക്ഷ്യം.
സ്വ​ത​ന്ത്ര മൈ​താ​നി​യി​ൽ ന​ട​ത്തി​യ ധ​ർ​ണ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​യ​നാ​ട് നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പി.​വൈ. മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ഡ്വ.​ടി.​എം. റ​ഷീ​ദ്, കി​ഫ ചെ​യ​ർ​മാ​ൻ അ​ല​ക്സ്, ജോ​ണി പാ​റ്റാ​നി, ബെ​ന്നി കു​റു​ന്പാ​ല​ക്കോ​ട്ട, കെ.​കെ. ഏ​ബ്ര​ഹാം, കെ.​കെ. വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.