ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ടാബ് വിതരണവും സം​ഘ​ടി​പ്പി​ച്ചു
Sunday, October 24, 2021 11:59 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ലോ​ക പോ​ളി​യോ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് റോ​ട്ട​റി ബ​ത്തേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ൾ​ക്ക് ടാ​ബ് വി​ത​ര​ണ​വും ന​ട​ത്തി.
ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​പാ​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ട്ട​റി പ്ര​സി​ഡ​ന്‍റ് പി.​പി. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ൾ​ക്ക് ടാ​ബു​ക​ൾ വി​ത​ര​ണ​വും ചെ​യ്തു. പോ​ളി​യോ നി​ർ​മാ​ർ​ജ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​എ​സ്. സേ​തു​ല​ക്ഷ്മി നി​ർ​വ​ഹി​ച്ചു.
ഗീ​വ​ർ​ഗീ​സ് മൂ​ല​ഞ്ചേ​രി, സ​ണ്ണി വി​ള​ക്കു​ന്നേ​ൽ, സി.​എ​ച്ച്. ഹ​ഫ്സ, ഡോ. ​സാ​ജ​ൻ പ​ണി​ക്ക​ർ, എ​ൻ.​എ. ജോ​സ​ഫ്, വി.​വി. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.