റി​സോ​ർ​ട്ടി​ൽ നി​ന്ന് 12 ലി​റ്റ​ർ വാ​ഷും ക​ഞ്ചാ​വും പി​ടി​കൂ​ടി
Sunday, October 24, 2021 11:59 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: റി​സോ​ർ​ട്ടി​ൽ നി​ന്ന് വാ​ഷ് പി​ടി​കൂ​ടി. മ​ണി​ച്ചി​റ​യി​ലു​ള്ള റി​സോ​ർ​ട്ടി​ൽ നി​ന്നാ​ണ് 12 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ആ​റു ഗ്രാം ​ക​ഞ്ചാ​വും പി​ടി​കൂ​ടി​യ​ത്. റി​സോ​ർ​ട്ട് ന​ട​ത്തി​പ്പു​കാ​ര​നാ​യ പു​ല്ലൂ​ർ​കു​ന്ന് സ്വ​ദേ​ശി മു​ഹ​മ്മ​ദ​ലി( 47)യെ ​അ​റ​സ്റ്റു ചെ​യ്തു.
റി​സോ​ർ​ട്ടി​ൽ താ​മ​സി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് ചാ​രാ​യ​വും ക​ഞ്ചാ​വും വി​ൽ​പ​ന ന​ട​ത്തു​ന്നു​വെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് എ​സ്ഐ ഷ​ജീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ സേ​നാം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​ബ്കാ​രി ആ​ക്ട്, എ​ൻ​ഡി​പി​എ​സ് ആ​ക്ട് എ​ന്നി​വ പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.