കളക്ടറുടെ അന്വേഷണ റിപ്പോർട്ടിൽ അവ്യക്തതകളെന്ന് ആക്ഷേപം
Monday, November 22, 2021 12:11 AM IST
വെ​ള്ള​മു​ണ്ട: വെ​ള്ള​മു​ണ്ട ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കെ​ട്ടി​ട നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ ന​ൽ​കി​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് അ​വ്യ​ക്ത​ത​ക​ൾ നി​റ​ഞ്ഞ​തെ​ന്ന് ആ​രോ​പ​ണം. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ ഇ​രു വി​ദ്യാ​ല​യ​ങ്ങ​ളു​ടെ​യും സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യു​യ​ർ​ത്തി നി​ർ​മി​ച്ച കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​രേ​ഷ് ബാ​ബു ഹൈ​ക്കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ​അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലെ സു​ര​ക്ഷാ മ​തി​ൽ നി​ർ​മാ​ണ പ​രാ​മ​ർ​ശ​മാ​ണ് ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കു​ന്ന​ത്.

വെ​ള്ള​മു​ണ്ട എ​യു​പി സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ വ​ട​ക്കു വ​ശ​ത്തു​ള്ള മ​ണ്‍​തി​ട്ട​യും യു​പി സ്കൂ​ൾ കെ​ട്ടി​ട​വും ത​മ്മി​ൽ സു​ര​ക്ഷി​ത അ​ക​ലം ഇ​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ആ ​ഭാ​ഗ​ത്ത് സു​ര​ക്ഷാ ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ങ്കി​ൽ ര​ണ്ടു മീ​റ്റ​റി​ല​ധി​കം വീ​തി​യി​ൽ മ​ണ്ണ് എ​ടു​ക്കേ​ണ്ടി വ​രും. മ​ണ്ണ് നീ​ക്കി​യാ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ത​റ​യു​ടെ സു​ര​ക്ഷ​യേ​യും സ​മീ​പ​ത്തെ യു​പി സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ സു​ര​ക്ഷ​യേ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും എ​ന്നാ​ണ് വി​ദ​ഗ്ദ​രു​ടെ അ​ഭി​പ്രാ​യം.

ഇ​രു​പ​ത​ടി​യി​ല​തി​കം ഉ​യ​ര​ത്തി​ൽ താ​ത്കാ​ലി​ക മ​തി​ൽ നി​ർ​മി​ക്കാ​നും ക​ഴി​യി​ല്ല. ശ​ക്ത​മാ​യ മ​ഴ​യി​ൽ വെ​ള്ള​മൊ​ഴു​കു​ന്ന സ്ഥ​ല​മാ​യ​തി​നാ​ൽ താ​ഴ്ഭാ​ഗ​ത്തെ മ​തി​ലി​നോ​ട് ചേ​ർ​ന്ന ക്ലാ​സ് മു​റി​ക​ളി​ൽ ഇ​രി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ജീ​വ​നു​ത​ന്നെ ഭീ​ഷ​ണി​യാ​വു​ക​യും ചെ​യ്യും. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നും ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നും ക​ഴി​ഞ്ഞ ആ​ഴ്ച​ ജി​ല്ലാ ക​ള​ക്ട​ർ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് വെ​ള്ള​മു​ണ്ട എ​യു​പി സ്കൂ​ൾ മാ​നേ​ജ​ർ സു​ര​ക്ഷാ ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മു​ള്ള​ത്.

വെ​ള്ള​മു​ണ്ട എ​യു​പി സ്കൂ​ൾ കെ​ട്ടി​ട​ത്തി​നോ​ട് ചേ​ർ​ന്ന് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്ക് കെ​ട്ടി​ടം പ​ണി​യു​ന്ന​തെ​ന്നാ​ണ് പ​രാ​തി. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ മ​ഴ​യി​ൽ വ​ലി​യ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ സ്ഥ​ല​ത്ത് മ​തി​യാ​യ അ​ക​ലം പാ​ലി​ക്കാ​തെ​യാ​ണ് മൂ​ന്നു നി​ല കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് ര​ണ്ട് സ്കൂ​ളു​ക​ളു​ടെ നി​ല​നി​ൽ​പി​നു ത​ന്നെ ഭീ​ഷ​ണി​യാ​കും എ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

ഈ ​പ​രാ​തി പ​രി​ഹ​രി​ക്കു​ന്ന​തി​നു പ​ക​ര​മാ​യി നി​ർ​ദേ​ശി​ച്ച സു​ര​ക്ഷാ ഭി​ത്തി നി​ർ​മാ​ണ​വും ഇ​രു വി​ദ്യാ​ല​യ​ങ്ങ​ളു​ടെ​യും സു​ര​ക്ഷ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.