കൈ​വ​രി​ക​ൾ ത​ക​ർ​ന്നു: അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി പ​ഞ്ചാ​യ​ത്ത് പാ​ലം
Friday, November 26, 2021 12:59 AM IST
വൈ​ത്തി​രി: കൈ​വ​രി​ക​ളി​ല്ലാ​ത്ത പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്ത് പാ​ലം അ​പ​ക​ട ഭീ​ക്ഷ​ണി​യു​യ​ർ​ത്തു​ന്നു. പൊ​ഴു​ത​ന ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നും കൃ​ഷി​ഭ​വ​നും അ​ടു​ത്താ​യി ഹാ​രി​സ​ണ്‍ മ​ല​യാ​ളം പ്ലാ​ന്‍റേ​ഷ​ന്‍റെ പാ​റ​ക്കു​ന്ന് സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ലേ​ക്ക് ക​ട​ന്നു​പോ​കു​ന്ന​തി​നാ​യി നി​ർ​മി​ച്ച പാ​ല​മാ​ണി​ത്. 2018 ൽ ​ഉ​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ പൊ​ഴു​ത​ന പു​ഴ ക​വി​ഞ്ഞൊ​ഴു​കി​യ​പ്പോ​ൾ ത​ക​ർ​ന്ന പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ഇ​തു​വ​രെ ന​ന്നാ​ക്കി​യി​ട്ടി​ല്ല. കൈ​വ​രി​ക​ൾ ത​ക​ർ​ന്ന​തോ​ടൊ​പ്പം പാ​ല​ത്തി​ന്‍റെ താ​ഴെ പു​ഴ​യി​ൽ നി​ന്നും അ​മി​ത മ​ണ്ണെ​ടു​പ്പ് മൂ​ലം ത​ക​ർ​ച്ച ഭീ​ഷ​ണി​യി​ലാ​ണ്. അ​തി​നാ​ൽ ത​ന്നെ പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി വേ​ണ​മെ​ന്നാ​വ​ശ്യം ഉ​യ​രു​ന്നു​ണ്ട്.