ഫു​ട്ബോ​ൾ ട​ർ​ഫുകളുടെ പ്ര​വ​ർ​ത്ത​നം രാ​ത്രി 10 വരെ
Friday, November 26, 2021 12:59 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ കാ​യി​ക വി​നോ​ദ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഫു​ട്ബോ​ൾ ട​ർ​ഫു​ക​ൾ രാ​ത്രി 10 വ​രെ മാ​ത്ര​മെ പ്ര​വ​ത്തി​ക്കാ​വു എ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​അ​ർ​വി​ന്ദ് സു​കു​മാ​ർ അ​റി​യി​ച്ചു.
സ്കൂ​ൾ​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ട​ർ​ഫി​ലേ​ക്ക് ക​ളി​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി അ​സ​മ​യ​ത്തും വീ​ട്ടി​ലേ​ക്ക് തി​രി​ച്ച് പോ​കാ​തെ ടൗ​ണു​ക​ളി​ൽ ക​റ​ങ്ങി ന​ട​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് നി​ർ​ദേ​ശം.
കു​ട്ടി​ക​ൾ അ​സ​മ​യ​ത്തും ടൗ​ണി​ൽ ക​റ​ങ്ങി ന​ട​ക്കു​ന്ന​തു​വ​ഴി സം​ഘ​ടി​ത കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​നും സാ​മൂ​ഹ്യ വി​രു​ദ്ധ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കാ​നും സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്. ആ​യ​തി​നാ​ൽ ജി​ല്ല​യി​ലെ ഫു​ട്ബോ​ൾ ട​ർ​ഫു​ക​ൾ രാ​ത്രി 10 ന് ​ശേ​ഷം പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യി​ല്ല.
ഫു​ട്ബോ​ൾ ട​ർ​ഫ് ന​ട​ത്തി​പ്പു​ക്കാ​ർ ഈ ​കാ​ര്യം പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന ഫു​ട്ബോ​ൾ ട​ർ​ഫ് ന​ട​ത്തി​പ്പു​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.