ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു
Friday, November 26, 2021 12:59 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: നി​ല​ന്പൂ​ർ-​ബ​ത്തേ​രി-​ന​ഞ്ച​ൻ ഗോ​ഡ് റ​യി​ൽ​പാ​ത കേ​ര​ളാ സ​ർ​ക്കാ​ർ അ​ട്ടി​മ​റി​ക്കു​ന്ന​തി​നെ​തി​രെ ബ​ത്തേ​രി ഹെ​ലി​പ്പാ​ഡി​ൽ ജ​ന​കീ​യ സ​മി​തി സ​മ​രം ന​ട​ത്തി. ബ​ത്തേ​രി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, നീ​ല​ഗി​രി വ​യ​നാ​ട് എ​ൻ​എ​ച്ച് ആ​ൻ​ഡ് റ​യി​ൽ​വേ ആ​ക്ഷ​ൻ ക​മ്മി​റ്റി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രാ​ണ് ജ​ന​കീ​യ സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. എ​ല്ലാ കേ​ന്ദ്ര അ​നു​മ​തി​ക​ളും ല​ഭി​ച്ച ന​ഞ്ച​ൻ​ഗോ​ഡ്-​നി​ല​ന്പൂ​ർ റെ​യി​ൽ​പാ​ത​യു​ടെ ഡി​പി​ആ​ർ ത​യാ​റാ​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ എ​ട്ടു കോ​ടി രൂ​പ അ​നു​വ​ദി​ച്ചു ഡി​എം​ആ​ർ​സി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു.
അ​ഞ്ചു​വ​ർ​ഷം കൊ​ണ്ട് പാ​ത​യു​ടെ പ​ണി പൂ​ർ​ത്തി​യാ​ക്കും എ​ന്നും ഡി​പി​ആ​ർ പൂ​ർ​ത്തി​യാ​യാ​ൽ നി​ർ​മാ​ണ​ത്തി​ന് ഫ​ണ്ട് ത​ട​സ​മ​ല്ല എ​ന്നും 2016 ൽ ​ഡി​എം​ആ​ർ​സി ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ സ​ർ​വേ​യ്ക്ക് അ​നു​മ​തി ന​ൽ​കു​ന്നി​ല്ല എ​ന്ന കാ​ര​ണം പ​റ​ഞ്ഞു ഡി​എം​ആ​ർ​സി​ക്ക് സ​ർ​വേ ഫ​ണ്ട് ന​ൽ​കാ​തെ കേ​ര​ള സ​ർ​ക്കാ​ർ പ​ദ്ധ​തി അ​ട്ടി​മ​റി​ക്കു​ക​യാ​യി​രു​ന്നു. കേ​ര​ള സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ത​ല​ശേ​രി മൈ​സൂ​ർ റെ​യി​ൽ​പ്പാ​ത​യ്ക്ക് കേ​ന്ദ്ര അ​നു​മ​തി മ​തി​ല​ഭ്യ​മാ​യി​ട്ടി​ല്ല. സ​ർ​വേ ന​ട​ത്താ​ൻ ക​ർ​ണാ​ട​ക​യും അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. എ​ന്നി​ട്ടും 18 കോ​ടി രൂ​പ മു​ട​ക്കി കേ​ര​ള​ത്തി​ൽ മാ​ത്രം ആ ​പാ​ത​യ്ക്ക് വേ​ണ്ടി സ​ർ​വേ ന​ട​ത്തു​ക​യാ​ണ്.
ക​ർ​ണാ​ട​ക​യു​ടെ​യും കേ​ന്ദ്ര​ത്തി​ന്‍റ​യും അ​നു​മ​തി ല​ഭി​ക്കാ​തെ തി​ര​ക്കി​ട്ട് സ​ർ​വേ ന​ട​ത്തു​ന്ന​ത് പൊ​തു​പ​ണ​ത്തി​ന്‍റെ ദു​ർ​വി​നി​യോ​ഗ​മാ​ണ്. വ​ന​ത്തി​ൽ ട​ണ​ലു​ക​ൾ വ​ഴി​യാ​ണെ​ങ്കി​ൽ നി​ല​ന്പൂ​ർ ന​ഞ്ച​ൻ​ഗോ​ഡ് റെ​യി​ൽ​പ്പാ​ത​യു​ടെ സ​ർ​വേ​യ്ക്ക് ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി വ​ഴി അ​പേ​ക്ഷ ന​ൽ​കി​യാ​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് കേ​ന്ദ്ര​ത്തി​ന് ന​ൽ​കാ​മെ​ന്ന് ക​ർ​ണാ​ട​ക രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​ട്ടു പോ​ലും അ​പേ​ക്ഷ ന​ൽ​കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ ത​യാ​റാ​വു​ന്നി​ല്ല.
കേ​ര​ള​ത്തി​ന് മു​ഴു​വ​ൻ പ്ര​യോ​ജ​നം ചെ​യ്യു​ന്ന നി​ല​ന്പൂ​ർ -ന​ഞ്ച​ൻ​ഗോ​ഡ് റെ​യി​ൽ​പാ​ത അ​ട്ടി​മ​റി​ച്ച​ല്ല ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ഒ​രു പ്ര​ദേ​ശ​ത്തി​ന് മാ​ത്രം ഗു​ണം ചെ​യ്യു​ന്ന ത​ല​ശേ​രി മൈ​സൂ​ർ റെ​യി​ൽ പാ​ത കൊ​ണ്ടു​വ​രേ​ണ്ട​ത്.
ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി​ക​ൾ വ​യ​നാ​ട്ടു​കാ​രെ അ​വ​ഹേ​ളി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. സ​മ്മ​ർ​ദ്ദ ലോ​ബി​ക​ൾ​ക്ക് വ​ഴ​ങ്ങു​ന്ന​ത് ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​റി​ന് ഭൂ​ഷ​ണ​മ​ല്ല. കു​ട്ട-​ഗോ​ണി​ക്കു​പ്പ വ​ഴി ബ​ദ​ൽ​പാ​ത കൊ​ണ്ടു​വ​ന്നു ദേ​ശീ​യ​പാ​ത 766 അ​ട​ച്ചു​പൂ​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന അ​തേ ലോ​ബി​ക​ൾ ത​ന്നെ​യാ​ണ് നി​ല​ന്പൂ​ർ ന​ഞ്ച​ൻ​ഗോ​ഡ് റെ​യി​ൽ​പാ​ത അ​ട്ടി​മ​റി​ച്ച് ത​ല​ശേ​രി മൈ​സൂ​ർ റെ​യി​ൽ​പാ​ത​ക്ക് വേ​ണ്ടി ശ്ര​മി​ക്കു​ന്ന​ത്. വ​യ​നാ​ടി​ന്‍റെ അ​വ​കാ​ശ​ങ്ങ​ളെ ത​ല​ശേ​രി​ക്ക് വേ​ണ്ടി ക​വ​ർ​ന്നെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല എ​ന്ന് സ​മ​ര​ത്തി​ന്‍റെ തീ​രു​മാ​ന​മാ​യി പ്ര​ഖ്യാ​പി​ച്ചു.
സ​മ​രം പ്ര​മു​ഖ ഗാ​ന്ധി​യ​ൻ ഡോ.​പി. ല​ക്ഷ്മ​ണ​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​വൈ. മ​ത്താ​യി, പി ​സം​ഷാ​ദ്, അ​ഡ്വ.​ടി.​എം റ​ഷീ​ദ്, വി​ന​യ​കു​മാ​ർ അ​ഴി​പ്പു​റ​ത്ത്, പി.​പി. അ​യ്യൂ​ബ്, മോ​ഹ​ൻ ന​വ​രം​ഗ്, അ​ഡ്വ. സ​തീ​ഷ് പൂ​തി​ക്കാ​ട്, അ​ഡ്വ. ജോ​സ് ത​ണ്ണി​ക്കോ​ട്, ജേ​ക്ക​ബ് ബ​ത്തേ​രി, ഉ​മ്മ​ർ മാ​ട​വ​ന, നി​സി അ​ഹ​മ്മ​ദ്, അ​ബ്ദു​ൽ മ​നാ​ഫ്, ബി​ല്ലി ഗ്ര​ഹാം, പ്ര​ഭാ​ക​ര​ൻ നാ​യ​ർ, റ​ഫീ​ഖ്, വി​ഷ്ണു വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.