പ്ര​തി​രോ​ധ​മാ​ണ് പ്ര​തി​വി​ധി; ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സം അ​നി​വാ​ര്യം: ഡി​എം​ഒ
Friday, November 26, 2021 1:01 AM IST
ക​ൽ​പ്പ​റ്റ: സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കാ​ൻ സ​മൂ​ഹ​ത്തി​ന്‍റെ ഒ​ന്നി​ച്ചു​ള്ള പ്ര​വ​ർ​ത്ത​നം അ​നി​വാ​ര്യ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ. ​സ​ക്കീ​ന പ​റ​ഞ്ഞു. സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളും പ്ര​തി​രോ​ധ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി വ​യ​നാ​ട് പ്ര​സ് ക്ല​ബി​ൽ ന​ട​ത്തി​യ ശി​ൽ​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. കോ​വി​ഡ് പോ​ലു​ള​ള പു​തി​യ​കാ​ല രോ​ഗ​ങ്ങ​ൾ​ക്കൊ​പ്പം മ​റ്റ് സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളും സ​ജീ​വ​മാ​കു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ ശ​രി​യാ​യ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ​മാ​ണ് രോ​ഗ പ്ര​തി​രോ​ധ​ത്തി​ന് അ​നി​വാ​ര്യം. ന​വം​ബ​ർ മു​ത​ൽ ഏ​പ്രി​ൽ വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ലാ​ണ് ജി​ല്ല​യി​ൽ കു​ര​ങ്ങ് പ​നി ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ൽ. രോ​ഗ​സാ​ധ്യ​താ മേ​ഖ​ല​ക​ളി​ൽ പ്ര​ത്യേ​ക ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തേ​ണ്ട​തു​ണ്ട്.
ജി​ല്ലാ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും പ്ര​സ് ക്ല​ബി​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് മാ​ധ്യ​മ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ. ​സ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​സ​മീ​ഹ സൈ​ത​ല​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സ​ർ​വൈ​ല​ൻ​സ് ഓ​ഫീ​സ​ർ ഡോ. ​സാ​വ​ൻ സാ​റ മാ​ത്യു ക്ലാ​സെ​ടു​ത്തു. ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ ഹം​സ ഇ​സ്മാ​ലി, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​മു​ഹ​മ്മ​ദ്, പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി നി​സാം കെ. ​അ​ബ്ദു​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.