വ്യ​വ​സാ​യി​യു​ടെ ഭൂ​മി​ക്ക് പി​ഡ​ബ്ല്യു​ഡി മ​തി​ൽ പ​ണി: പ​രി​ശോ​ധി​ക്കാ​ൻ വി​ജി​ല​ൻ​സി​ന് നി​ർ​ദേ​ശം
Friday, November 26, 2021 1:01 AM IST
ക​ൽ​പ്പ​റ്റ: ല​ക്കി​ടി​യി​ൽ ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക്ക് സ​ഹാ​യ​ക​ര​മാ​കും വി​ധം ന​ട​പ​ടി സ്വീ​ക​രി​ച്ച പൊ​തു​മ​രാ​മ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റെ​യും ഓ​വ​ർ​സി​യ​റെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തു.
കൊ​ടു​വ​ള്ളി എ​ൻ​എ​ച്ച് സ​ബ് ഡി​വി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ഷ​മോ​ജ്, ഫ​സ്റ്റ് ഗ്രേ​ഡ് ഓ​വ​ർ​സി​യ​ർ എം.​ടി. ബ​ഷീ​ർ എ​ന്നി​വ​രെ​യാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശീ​രാം സാം​ബ​ശി​വ​റാ​വു സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ വി​ശ​ദ റി​പ്പോ​ർ​ട്ട് സ​മ​ർ​പി​ക്കാ​ൻ പി​ഡ​ബ്ല്യു​ഡി വി​ജി​ല​ൻ​സി​ന് നി​ർ​ദേ​ശം ന​ൽ​കി.
ദേ​ശീ​യ​പാ​ത766, വ​യ​നാ​ട് ജി​ല്ല​യി​ലെ ല​ക്കി​ടി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക്ക് സ​ഹാ​യ​ക​ര​മാ​കും വി​ധം സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ചെ​ന്ന് ചീ​ഫ് എ​ൻ​ജി​നി​യ​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്.
വ​യ​നാ​ട്ടി​ലെ ല​ക്കി​ടി​യി​ൽ വ്യ​വ​സാ​യി​യു​ടെ ഭൂ​മി​ക്ക് അ​ര​ക്കോ​ടി മു​ട​ക്കി പി​ഡ​ബ്ല്യു​ഡി മ​തി​ൽ പ​ണി​യു​ന്ന സം​ഭ​വ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി റി​പ്പോ​ർ​ട്ടാ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വ്യ​വ​സാ​യി​യു​ടെ പു​ര​യി​ടം സം​ര​ക്ഷി​ക്കു​ന്ന രീ​തി​യി​ലു​ള്ള സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ത​യോ​ര​ത്ത് നി​ന്ന് നീ​ക്കു​ന്ന മ​ണ്ണ് ത​ള​ളു​ന്ന​ത് ഇ​തേ വ്യ​വ​സാ​യി​യു​ടെ ത​ന്നെ മ​റ്റൊ​രു ഭൂ​മി നി​ക​ത്താ​നാ​ണ്.
ദേ​ശീ​യ പാ​ത​യോ​ര​ത്ത് മ​ണ്ണി​ടി​ച്ചി​ൽ ത​ട​യാ​നാ​യി സ​ദു​ദ്ദേ​ശ്യ​ത്തോ​ടെ ന​ട​ത്തു​ന്ന ഒ​രു നി​ർ​മാ​ണ പ്ര​വൃ​ത്തി​യെ​ന്നാ​ണ് ഒ​റ്റ നോ​ട്ട​ത്തി​ൽ തോ​ന്നു​ക. എ​ന്നാ​ൽ മ​ണ്ണി​ടി​ച്ചി​ൽ സൃ​ഷ്ടി​ച്ച​തും ഇ​വി​ടെ നി​ന്ന് മ​ണ്ണ് നീ​ക്കു​ന്ന​തും വ്യ​വ​സാ​യി​യെ സ​ഹാ​യി​ക്കാ​നാ​ണെ​ന്ന​തി​ന്‍റെ തെ​ളി​വു​ക​ളാ​ണ് പു​റ​ത്തു വ​ന്ന​ത്.