ഭ​വ​ന നി​ർ​മാ​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, November 27, 2021 12:34 AM IST
ക​ൽ​പ്പ​റ്റ: പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ആ​ദി​വാ​സി പു​ന​ര​ധി​വാ​സ വി​ക​സ​ന മി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ക്കു​ന്ന ഭ​വ​ന നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ത​റ​ക്ക​ല്ലി​ട​ൽ ക​ർ​മ​വും ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലെ ഭൂ​ര​ഹി​ത​രും ഭ​വ​ന​ര​ഹി​ത​രു​മാ​യ 47 പേ​രാ​ണ് പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ. പൊ​രു​ന്ന​ന്നൂ​രി​ലെ 38 കു​ടും​ബ​ങ്ങ​ളും പ​യ്യം​ന്പ​ള്ളി നി​ട്ട​മ്മാ​നി​യി​ലെ ഒ​ന്പ​ത് കു​ടും​ബ​ങ്ങ​ളു​മാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട​ത്.

ടി​ആ​ർ​ഡി​എം മു​ഖേ​ന ലാ​ൻ​ഡ് ബാ​ങ്ക് പ​ദ്ധ​തി​യി​ലൂ​ടെ ഒ​രു കു​ടും​ബ​ത്തി​ന് 10 സെ​ന്‍റ് വീ​തം ആ​കെ 5.77 ഏ​ക്ക​ർ ഭൂ​മി പ​ദ്ധ​തി​ക്കാ​യി പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. കൂ​ടാ​തെ ഭ​വ​ന നി​ർ​മാ​ണ​ത്തി​നാ​യി ഓ​രോ​രു​ത്ത​ർ​ക്കും ആ​റ് ല​ക്ഷം രൂ​പ വീ​ത​വും അ​നു​വ​ദി​ച്ചു. ഭ​വ​ന നി​ർ​മാ​ണ​ത്തി​നു​ള​ള ആ​ദ്യ ഗ​ഡു​വാ​യി 42,30000 രൂ​പ നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​യാ​യ ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്ര​യ്ക്ക് കൈ​മാ​റി.

കു​ടി​വെ​ള്ള പ​ദ്ധ​തി, പ​ഠ​ന​മു​റി എ​ന്നി​വ​ക്കാ​യി പൊ​തു സ്ഥ​ല​വും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പാ​ലി​യാ​ണ​യി​ൽ സാം​സ്കാ​രി​ക നി​ല​യും നി​ർ​മി​ക്കും. വീ​ട്, കു​ടി​വെ​ള്ളം, വൈ​ദ്യു​തി, റോ​ഡ് മു​ത​ലാ​യ എ​ല്ലാ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി ആ​റ് മാ​സ​ത്തി​ന​കം പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ പ​റ​ഞ്ഞു.

വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ലെ പാ​ലി​യാ​ണ, പൊ​രു​ന്ന​ന്നൂ​രി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധി രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ ജി. ​പ്ര​മോ​ദ്, വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജം​ഷീ​ർ കു​നി​ങ്ങാ​ര​ത്ത്, മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പി. ​ക​ല്യാ​ണി, വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​ൽ​മ​ത്ത്, ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​നി​ൽ​കു​മാ​ർ, കു​ഞ്ഞോം ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ ഷി​ല്ലി ജോ​ർ​ജ്, മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി.​കെ. അ​മീ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ​യ്യ​ന്പ​ള്ളി നി​ട്ട​മ്മാ​നി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ. ര​ത്ന​വ​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി ട്രൈ​ബ​ൽ ഡെ​വ​ല​പ്പ്മെ​ന്‍റ് ഓ​ഫീ​സ​ർ ജി. ​പ്ര​മോ​ദ്, ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി​പി​ൻ വേ​ണു​ഗോ​പാ​ൽ, ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ, ക​ല, സാം​സ്കാ​രി​ക സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ഡ്വ. സി​ന്ധു സെ​ബാ​സ്റ്റ്യ​ൻ, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, മാ​ന​ന്ത​വാ​ടി ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ കെ.​എ​ൽ.​ബി​ജു, ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഒ.​കെ. സാ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.