നീ​ല​ഗി​രി ജി​ല്ലാ ക​ള​ക്ട​റാ​യി എ​സ്.​പി. അ​മൃ​ത് ചാ​ർ​ജെ​ടു​ത്തു
Saturday, November 27, 2021 12:36 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യു​ടെ പു​തി​യ ക​ള​ക്ട​റാ​യി ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​യാ​യ എ​സ്.​പി. അ​മൃ​ത് ചാ​ർ​ജെ​ടു​ത്തു. ഇ​ന്ന​ലെ ഊ​ട്ടി ക​ള​ക്ട​റേ​റ്റി​ലെ​ത്തി​യാ​ണ് അ​ദ്ദേ​ഹം ചു​മ​ത​ല​യേ​റ്റ​ത്. ത​മി​ഴ്നാ​ട് ന​ഗ​ര​സ​ഭാ ക​മ്മീ​ഷ​ണ​റാ​യി സേ​വ​നം ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. മ​ധു​ര ജി​ല്ലാ ക​ള​ക്ട​റാ​യും സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി ഇ​റ​യ​ൻ​ന്പു​വാ​ണ് വാ​ർ​ത്താ​കു​റി​പ്പി​ലൂ​ടെ വി​വ​രം അ​റി​യി​ച്ച​ത്.

ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ് ന​ട​ത്തി

പു​ൽ​പ്പ​ള്ളി: കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് പു​ൽ​പ്പ​ള്ളി മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ 26 ഭ​ര​ണ​ഘ​ട​ന ദി​ന​ത്തി​ൽ "പൊ​രു​തു​ന്ന ക​ർ​ഷ​ക​രോ​ടൊ​പ്പം' ഐ​ക്യ​ദാ​ർ​ഢ്യ​സ​ദ​സ് ന​ട​ത്തി. ക​ർ​ഷ​ക ബി​ല്ലു​ക​ൾ പി​ൻ​വ​ലി​ക്കു​ന്പോ​ൾ താ​ങ്ങു​വി​ല ഉ​റ​പ്പാ​ക്കു​ക, ഭ​ര​ണ​ഘ​ട​ന ഫെ​ഡ​റ​ൽ​സ്വ​ഭാ​വം നി​ല​നി​ർ​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു ഐ​ക്യ​ദാ​ർ​ഢ്യ​സ​ദ​സ് ന​ട​ത്തി​യ​ത്. ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. ടോ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​എ​സ്. ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​യു. മ​ർ​ക്കോ​സ്, കെ.​സി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​സി. മാ​ത്യു, എ​ൻ. സ​ത്യാ​ന​ന്ദ​ൻ, ഡോ​മി​നി​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.