ക​ല്ലോ​ടി ക്ഷീ​ര​സം​ഘത്തിന് മ​ല​ബാ​ർ മി​ൽ​മ​യു​ടെ അ​വാ​ർ​ഡ്
Sunday, November 28, 2021 12:21 AM IST
മാ​ന​ന്ത​വാ​ടി: ഏ​റ്റ​വും മി​ക​ച്ച ബ​ൾ​ക്ക് മി​ൽ​ക്ക് കു​ള​റി​നു​ള്ള മ​ല​ബാ​ർ മി​ൽ​മ​യു​ടെ 2020-21 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ മേ​ഖ​ല, ജി​ല്ലാ​ത​ല പു​ര​സ്കാ​ര​ങ്ങ​ൾ ക​ല്ലോ​ടി സം​ഘ​ത്തി​ന് ല​ഭി​ച്ചു. സം​ഘ​ത്തി​ലെ ബ​ൾ​ക്ക് മി​ൽ​ക്ക് കൂ​ള​റി​ന്‍റെ പ്ര​വ​ർ​ത്ത​നം, ഗു​ണ​നി​ല​വാ​രം, ഐ​എ​സ്ഒ അം​ഗീ​ക​രം, ടെ​സ്റ്റിം​ഗ് രീ​തി​ക​ൾ തു​ട​ങ്ങി​യ വി​വി​ധ മാ​ന​ദ​ണ്ഡ പ്ര​കാ​ര​മാ​ണ് സം​ഘ​ത്തി​ന് മ​ല​ബാ​ർ മേ​ഖ​ലാ പു​ര​സ്കാ​രം ല​ഭി​ച്ച​ത്.
1983 ൽ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച സം​ഘം 1989 ൽ ​ആ​ന​ന്ദ് മാ​തൃ​ക സം​ഘ​മാ​യി മാ​റു​ക​യും പാ​ൽ സം​ഭ​ര​ണം വ​ർ​ധി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് മി​ൽ​മ 2009 ൽ ​സം​ഘ​ത്തി​ൽ 3000 ലി​റ്റ​ർ ശീ​തി​ക​ര​ണ ശേ​ഷി​യു​ള്ള ബ​ൾ​ക്ക് മി​ൽ​ക്ക് കൂ​ള​ർ സ്ഥാ​പി​ച്ചു. പാ​ൽ സം​ഭ​ര​ണം വീ​ണ്ടും വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ 2015 ൽ 2000 ​ലി​റ്റ​ർ ശീ​തി​ക​ര​ണ ശേ​ഷി​യു​ള്ള കൂ​ള​ർ കൂ​ടി മി​ൽ​മ സ്ഥാ​പി​ച്ചു. മ​ല​ബാ​ർ മി​ൽ​മ​യു​ടെ ഐ​എ​സ്ഒ 22000:2018 സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ 2021 ൽ ​സം​ഘ​ത്തി​ന് ല​ഭി​ച്ചു.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പൗ​ലോ​സ് മാ​ളി​യേ​ക്ക​ൽ, സെ​ക്ര​ട്ട​റി സ​ജി മാ​ത്യു, ഷി​ജോ മാ​ത്യു തോ​മ​സ്, കെ.​എ​ൽ. മ​ത്താ​യി, കെ.​വി. ബി​ജു, ദീ​പ ബേ​ബി, യു.​കെ. ഏ​ബ്ര​ഹാം, എ.​എ. ജോ​ണ്‍​സ​ണ്‍, കെ.​ഇ. ജോ​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.