പ​ദ്ധ​തി നി​ർ​വ​ഹ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി
Monday, November 29, 2021 12:16 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ​ഹ​ണ​വും അ​നു​വ​ദി​ക്ക​പ്പെ​ട്ട ഫ​ണ്ടു​ക​ളു​ടെ വി​നി​യോ​ഗ​വും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം നി​ർ​ദേ​ശി​ച്ചു. ജി​ല്ലാ ആ​സൂ​ത്ര​ണ ഭ​വ​നി​ലെ എ.​പി.​ജെ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ​ദ്ധ​തി നി​ർ​വ​ഹ​ണ പു​രോ​ഗ​തി അ​വ​ലോ​ക​ന​ത്തി​ലാ​ണ് സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണാ​യ ജി​ല്ലാ ക​ള​ക്ട​ർ എ. ​ഗീ​ത ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.
സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ അ​വ​ശേ​ഷി​ക്കു​ന്ന സ​മ​യം പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. പ്ലാ​ൻ ഫ​ണ്ട്, എം​എ​ൽ​എ ഫ​ണ്ട് തു​ട​ങ്ങി​യ​വ​യു​ടെ നി​ർ​വ​ഹ​ണ പു​രോ​ഗ​തി​യാ​ണ് യോ​ഗം വി​ല​യി​രു​ത്തി​യ​ത്. യോ​ഗ​ത്തി​ൽ എ​ഡി​എം എ​ൻ.​ഐ. ഷാ​ജു, ജി​ല്ലാ ഡെ​പ്യൂ​ട്ടി പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ സു​ഭ​ദ്ര നാ​യ​ർ, മ​റ്റ് ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.