ഭ​ര​ണ​ഘ​ട​ന ക​രു​ത​ലും കാ​വ​ലും: സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Wednesday, December 1, 2021 12:33 AM IST
ത​രു​വ​ണ: വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് ലൈ​ബ്ര​റി സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​റു​ക​ര റി​നൈ​സ​ൻ​സ് ലൈ​ബ്ര​റി​യി​ൽ ഭ​ര​ണ​ഘ​ട​ന ക​രു​ത​ലും കാ​വ​ലും എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഷ​ബി​ത വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. മം​ഗ​ല​ശേ​രി മാ​ധ​വ​ൻ​മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി. സു​ഭാ​ഷ്, ഷി​ബി, കെ.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ, വി.​ജെ. ജോ​യ്, എം. ​സു​ധാ​ക​ര​ൻ, എം.​നാ​രാ​യ​ണ​ൻ, ഇ​ബ്രാ​ഹിം പ​ള്ളി​യാ​ൽ, എം. ​ശ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബ​സ് സ​ർ​വീ​സ് തു​ട​ങ്ങി

ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​രി​ൽ നി​ന്ന് തി​രു​ച്ചി​യി​ലേ​ക്ക് പു​തു​താ​യി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. രാ​വി​ലെ പ​ത്തി​ന് ഗൂ​ഡ​ല്ലൂ​രി​ൽ നി​ന്ന് പു​റ​പ്പെ​ടും. ഇ​വി​ടേ​ക്ക് ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന് ഗൂ​ഡ​ല്ലൂ​ർ-​പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ലെ ജ​ന​ങ്ങ​ൾ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ട് വ​രി​ക​യാ​യി​രു​ന്നു നേ​ര​ത്തെ ക​ന്യാ​കു​മാ​രി, ചെ​ന്നൈ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചി​രു​ന്നു. ഗൂ​ഡ​ല്ലൂ​ർ ഡി​പ്പോ മാ​നേ​ജ​ർ രാ​ജ്കു​മാ​ർ, നെ​ടു​ഞ്ച​ഴി​യ​ൻ തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.