വേ​റി​ട്ടു​നി​ന്ന് അ​ന്താ​രാ​ഷ്‌ട്ര ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം
Sunday, December 5, 2021 12:57 AM IST
ക​ൽ​പ്പ​റ്റ: ആ​ദ്യം ഒ​ര​ന്പ​ര​പ്പാ​യി​രു​ന്നു നി​വേ​ദി​ന്‍റെ മു​ഖ​ത്ത്. അ​മ്മ​യും മാ​ന​ന്ത​വാ​ടി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സ്റ്റാ​ഫ് ന​ഴ്സു​മാ​യ ദി​വ്യ കൂ​ടെ​നി​ന്ന് ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്ന​പ്പോ​ൾ സ​മ്മ​ർ​ദ്ദം ഒ​ന്ന​യ​ഞ്ഞു. സ​ദ​സ്യ​രു​ടെ പ്രോ​ത്സാ​ഹ​നം കൂ​ടി​യാ​യ​പ്പോ​ൾ പ​ക​ച്ചു​നി​ന്ന കു​ഞ്ഞു​മു​ഖ​ത്ത് പു​ഞ്ചി​രി വി​ട​രു​ന്ന​ത് കാ​ണാ​മാ​യി​രു​ന്നു. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും ആ​രോ​ഗ്യ കേ​ര​ളം വ​യ​നാ​ടി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച​ സ​ർ​ഗം അ​ന്താ​രാ​ഷ്‌ട്ര ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം ജി​ല്ലാ​ത​ല പ​രി​പാ​ടി​ക​ൾ നൂ​ൽ​പ്പു​ഴ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ഇ​ട​മാ​യി​രു​ന്നു വേ​ദി.

ത​ല​ച്ചോ​റി​ന്‍റെ വ​ള​ർ​ച്ച​യെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ബാ​ധി​ച്ച്, ച​ല​ന വൈ​ക​ല്യ​ത്തി​നും ചി​ല​പ്പോ​ൾ ബു​ദ്ധി​മാ​ന്ദ്യ​ത്തി​നും ഇ​ട​യാ​ക്കു​ന്ന അ​സു​ഖ​മാ​യ സെ​റി​ബ്ര​ൽ പാ​ൾ​സി രോ​ഗ​മാ​ണ് നി​വേ​ദി​ന്. ’ഭി​ന്ന​ശേ​ഷി’ എ​ന്ന പ്ര​യോ​ഗ​ത്തെ അ​ർ​ഥ​പൂ​ർ​ണ​മാ​ക്കു​ന്ന പ്ര​ക​ട​മാ​യി​രു​ന്നു ഈ ​ആ​റാം ക്ലാ​സു​കാ​ര​ന്‍റേ​ത്. കു​ഞ്ഞി​ന് പ്ര​ത്യേ​കം ക​ഴി​വു​ക​ൾ ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി, അ​വ​നെ സം​ഗീ​ത വ​ഴി​യി​ലൂ​ടെ ന​ട​ത്തി​ച്ച​ത് അ​മ്മ ദി​വ്യ​യാ​ണ്. പ​ന​മ​ര​ത്ത് ’റി​ഥം ഓ​ഫ് വ​യ​നാ​ട്’ ഇ​ൻ​സ്ട്ര​മെ​ന്‍റ​ൽ മ്യൂ​സി​ക് സ്കൂ​ൾ ന​ട​ത്തു​ന്ന പി​താ​വ് സു​ധീ​റി​ന്‍റെ പാ​ത പി​ന്തു​ട​ർ​ന്ന് മ​നോ​ഹ​ര​മാ​യി ’ജാ​സ് ഡ്രം’ ​വാ​യി​ച്ചും നി​വേ​ദ് സ​ദ​സി​ന്‍റെ മ​നം ക​വ​ർ​ന്നു.

എ​ന്തു​കൊ​ണ്ടും വേ​റി​ട്ടു​നി​ന്ന ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​മാ​ണ് ന​ട​ന്ന​ത്. വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ചു വി​ജ​യ​പ​ഥ​ത്തി​ലേ​റി​യ​വ​രു​ടെ ദി​ന​മാ​യി​രു​ന്നു നൂ​ൽ​പു​ഴ​യി​ൽ. ’എ​ട്ടു​വ​ർ​ഷം മു​ന്പ് കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ നി​ന്നും വീ​ണ​താ​ണ്. സ്പൈ​ന​ൽ കോ​ഡി​ന് ത​ക​രാ​റാ​ർ സം​ഭ​വി​ച്ചു 16 ദി​വ​സം അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ന്നു. 20 വ​ർ​ഷം പ​ട്ടാ​ള​ത്തി​ലാ​യി​രു​ന്നു. അ​തി​ന്‍റെ നി​ശ്ച​യ ദാ​ർ​ഢ്യം എ​നി​ക്കു​ണ്ട്. ത​ള​രി​ല്ല എ​ന്നു തീ​ർ​ച്ച​പ്പെ​ടു​ത്തി മു​ന്നോ​ട്ടു ത​ന്നെ.

അ​ര​യ്ക്കു​താ​ഴെ ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും ഇ​ന്നെ​നി​ക്ക് കാ​റും ബൈ​ക്കും ഓ​ടി​ക്കാം’ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ കൃ​ഷ്ണ​ഗി​രി തോ​ട്ടാ​പ്പ​ള്ളി​യി​ൽ റോ​യി പ​റ​ഞ്ഞ​ത് സ​ദ​സ്‌​സ് ഹ​ർ​ഷാ​ര​വ​ത്തോ​ടെ​യാ​ണ് സ്വാ​ഗ​തം ചെ​യ്ത​ത്. ഇ​ത്ത​ര​ത്തി​ൽ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 40ഓ​ളം ഭി​ന്ന​ശേ​ഷി​ക്കാ​ർ പ​ര​സ്പ​രം സം​സാ​രി​ച്ചും അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി. ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ ഒ​ന്നു​മി​ല്ലാ​തെ, ന​ട്ടെ​ല്ലി​ന് ക്ഷ​ത​മേ​റ്റ് വീ​ൽ​ചെ​യ​റി​ലാ​യ വെ​ങ്ങ​പ്പ​ള്ളി സ്വ​ദേ​ശി മോ​ഹ​ന​ൻ വി​ള​ക്ക് തെ​ളി​യി​ച്ച​തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

ബ​ത്തേ​രി വി​നാ​യ​ക ന​ഴ്സിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ മി​ഴി​വേ​കി. നാ​ട​ൻ പാ​ട്ടും സി​നി​മാ​റ്റി​ക് ഡാ​ൻ​സും ക്ലാ​സി​ക്ക​ൽ നൃ​ത്ത​വു​മൊ​ക്കെ​യാ​യി പെ​ണ്‍​കു​ട്ടി​ക​ൾ വേ​ദി നി​റ​ഞ്ഞു. ഇ​വ​രു​ടെ ഉൗ​ർ​ജം കാ​ഴ്ച​ക്കാ​രി​ലും ആ​വേ​ശം നി​റ​ക്കു​ന്ന​താ​യി​രു​ന്നു. പാ​ട്ടും ഡാ​ൻ​സു​മാ​യി പ​രി​പാ​ടി​ക​ൾ മു​ന്നേ​റു​ന്ന​തി​നി​ടെ ഐ.​സി ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ തു​ട​ങ്ങി​യ​വ​രെ​ത്തി ഭി​ന്ന​ശേ​ഷി​ക്കാ​രു​മാ​യി സം​വ​ദി​ച്ചു.

ന​ട്ടെ​ല്ലി​നു ക്ഷ​ത​മേ​റ്റും അ​ല്ലാ​തെ​യും വീ​ൽ​ചെ​യ​റി​ൽ ജീ​വി​ക്കു​ന്ന ക​ലാ​കാ​ര​ൻ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ’റെ​യി​ൻ​ബോ ബീ​റ്റ്സ്’ അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും ശ്ര​ദ്ധേ​യ​മാ​യി. ഭി​ന്ന​ശേ​ഷി അ​വ​കാ​ശ നി​യ​മ​ത്തെ​ക്കു​റി​ച്ച് തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജാ​വേ​ദ് അ​നീ​സ് ക്ലാ​സെ​ടു​ത്തു. ആ​ത്മ​വി​ശ്വാ​സം കൈ​മു​ത​ലാ​ക്കി മു​ന്നേ​റു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സ​മ്മാ​ന​വും ന​ൽ​കി​യാ​ണ് ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ച്ച​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. ഉ​സ്മാ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പു​ഷ്പ അ​നൂ​പ്, എം.​എ. അ​സൈ​നാ​ർ, ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​സ​മീ​ഹ സൈ​ത​ല​വി, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​പ്രി​യ സേ​ന​ൻ, ചീ​രാ​ൽ കു​ടും​ബാ​രോ​ഗ്യം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കൃ​ഷ്ണ​പ്രി​യ, നൂ​ൽ​പ്പു​ഴ എ​ഫ് എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ദാ​ഹ​ർ മു​ഹ​മ്മ​ദ്, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ, ആ​രോ​ഗ്യ​കേ​ര​ളം ജീ​വ​ന​ക്കാ​ർ, പ്ര​ദേ​ശ​വാ​സി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.