ഓ​ണ്‍​ലൈ​ൻ ലോ​ണ്‍ ആ​പ്പ് ത​ട്ടി​പ്പ് : സംഘത്തിലെ പ്രധാനി പിടിയിൽ
Monday, December 6, 2021 12:33 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് പ​ടി​ഞ്ഞാ​റ​ത്ത​റ സ്വേ​ദേ​ശി​യാ​യ യു​വാ​വി​ന് ഡോ​ക്യൂ​മെ​ന്‍റേ​ഷ​ൻ ഒ​ന്നും ഇ​ല്ലാ​തെ ലോ​ണ്‍ ന​ൽ​കാം എ​ന്ന് വി​ശ്വ​സി​പ്പി​ച്ച് വി​വി​ധ ഓ​ണ്‍​ലൈ​ൻ അ​പ്പു​ക​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യി​ച്ചു ച​തി​യി​ലൂ​ടെ ല​ക്ഷ​ങ്ങ​ളു​ടെ ബാ​ധ്യ​ത വ​രു​ത്തു​ക​യും തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​നെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ഫോ​ണ്‍, വാ​ട്സ്ആ​പ്പ് വ​ഴി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഘ​ത്തി​ലെ പ്ര​ധാ​നി പി​ടി​യി​ൽ. അ​തു​ൽ സിം​ഗ് (19) എ​ന്ന​യാ​ളെ​യാ​ണ് വാ​രാ​ണ​സി​ക്ക് സ​മീ​പം ബ​ദോ​ഹി എ​ന്ന ഗ്രാ​മ​ത്തി​ൽ നി​ന്നും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​രാ​തി​ക്കാ​ര​നു 2021 ആ​ദ്യം ഓ​ണ്‍​ലൈ​ൻ വ​ഴി നി​ബ​ന്ധ​ന​ക​ൾ ഒ​ന്നും ഇ​ല്ലാ​തെ ലോ​ണ്‍ ന​ൽ​കാം എ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ഒ​രു​ലോ​ണ്‍ അ​പ്ലി​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യി​പ്പി​ക്കു​ക​യും അ​നു​വ​ദി​ച്ച ലോ​ണി​ൽ നി​ന്നും ഉ​ട​ൻ ത​ന്നെ സ​ർ​വീ​സ് ചാ​ർ​ജ് ആ​യി വ​ലി​യ തു​ക പി​ടി​ച്ചു വ​യ്ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ഒ​രാ​ഴ്ച​ക്ക​കം ലോ​ണ്‍ തി​രി​ച്ചു അ​ട​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും അ​തി​നു ക​ഴി​യാ​തെ വ​ന്ന സ​മ​യ​ത്തു മ​റ്റു ലോ​ണ്‍ ആ​പ്പ് ഇ​ൻ​സ്റ്റാ​ൾ ചെ​യ്യി​പ്പി​ച്ചു ലോ​ണ്‍ അ​നു​വ​ദി​ച്ചു പ​ഴ​യ ലോ​ണ്‍ ക്ലോ​സ് ചെ​യ്യി​പ്പി​ച്ചു​മാ​ണ് ത​ട്ടി​പ്പു​കാ​ർ പ​രാ​തി​ക്കാ​ര​നെ ക​ട​ക്കെ​ണി​യി​ലേ​ക്ക് ത​ള്ളി​യി​ട്ട​ത്. എ​ടു​ക്കു​ന്ന ലോ​ണി​ന് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ 100 ശ​ത​മാ​നം പ​ലി​ശ​യാ​ണ് ഇ​ത് വ​ഴി ഇ​വ​ർ ഈ​ടാ​ക്കു​ന്ന​ത്. ലോ​ണ്‍ ആ​പ്പ് ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ന്ന സ​മ​യം ആ​പ്പ് വ​ഴി ച​തി​യി​ലൂ​ടെ ത​ട്ടി​യെ​ടു​ക്കു​ന്ന മൊ​ബൈ​ൽ ഫോ​ണി​ലെ കോ​ണ്‍​ടാ​ക്ട് അ​ട​ക്ക​മു​ള്ള സ്വ​കാ​ര്യ​വി​വ​ര​ങ്ങ​ൾ വ​ച്ചാ​ണ് പി​ന്നീ​ട് ഇ​വ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക. നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വാ​യ്പ എ​ടു​ത്ത ആ​ളു​ടെ മാ​ന്യ​ത ത​ക​രു​ന്ന വി​ധം മ​റ്റു കോ​ണ്‍​ടാ​ക്ടു​ക​ളി​ലേ​ക്കു മെ​സേ​ജ് അ​യ​ച്ചും വാ​യ്പ എ​ടു​ത്ത ആ​ളു​ക​ളു​ടെ ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ഫോ​ണ്‍ ചെ​യ്തും അ​നാ​വ​ശ്യ​ഗ്രൂ​പ്പു​ക​ളി​ൽ ചേ​ർ​ത്തു​മാ​ണ് ത​ട്ടി​പ്പു​കാ​ർ ഇ​ര​ക​ളെ ഭീ​ഷ​ണി​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്ന​ത്. ത​ട്ടി​പ്പു​കാ​രു​ടെ ഭീ​ഷ​ണി​ക്ക് വ​ഴ​ങ്ങി മ​റ്റു ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് ലോ​ണ്‍ എ​ടു​ത്തും സ്വ​ർ​ണാ​ഭ​ര​ങ്ങ​ൾ വി​റ്റു​മാ​ണ് പ​ല​രും ഈ ​ക​ടം വീ​ട്ടു​ന്ന​ത്. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി നി​ര​വ​ധി​യാ​ളു​ക​ളെ ത​ട്ടി​പ്പു​കാ​ർ ഇ​ത്ത​രം ക​ട​ക്കെ​ണി​യി​ൽ വീ​ഴ്ത്തി​യി​ട്ടു​ണ്ട്. അ​നാ​വ​ശ്യ ആ​പ്പു​ക​ൾ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കേ​ണ്ട​തും ലോ​ണി​നാ​യി അം​ഗീ​കൃ​ത ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ മാ​ത്രം ആ​ശ്ര​യി​ക്കേ​ണ്ട​തും കെ​ണി​യി​ൽ പെ​ട്ടാ​ൽ പ​രി​ഭ്ര​മി​ക്കാ​തെ നി​യ​മ സ​ഹാ​യം തേ​ടേ​ണ്ട​തു​മാ​ണെ​ന്നു​മാ​ണ് പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. വ​യ​നാ​ട് സൈ​ബ​ർ സ്റ്റേ​ഷ​നി​ലെ ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. ജി​ജീ​ഷ്, സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ​ലാം, പി.​എ. ഷു​ക്കൂ​ർ, റി​ജോ ഫെ​ർ​ണ​ണ്ട​സ്, ജ​ബ​ലു റ​ഹ്മാ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്.