ബാ​വ​ലി സ​ബ് സ്റ്റേ​ഷ​നി​ലെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ദു​രി​ത​ത്തി​ൽ
Saturday, January 15, 2022 11:32 PM IST
മാ​ന​ന്ത​വാ​ടി: അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ വ​ല​യു​ക​യാ​ണ് ബാ​വ​ലി സ​ബ് സ്റ്റേ​ഷ​നി​ലു​ള്ള എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ. രാ​പ​ക​ൽ ഭേ​ദ​മി​ല്ലാ​തെ ചെ​ക്ക് പോ​സ്റ്റി​ൽ കാ​വ​ൽ നി​ൽ​ക്കു​ക​യാ​ണി​വ​ർ. ചെ​ക്ക് പോ​സ്റ്റി​ൽ കാ​വ​ൽ നി​ൽ​ക്കു​ന്ന എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഏ​റ്റ​വും വ​ല​യ്ക്കു​ന്ന​ത് വെ​ളി​ച്ച​വും വെ​ള്ള​വു​മി​ല്ലാ​ത്ത​തു​മാ​ണ്. രാ​ത്രി​യാ​യാ​ൽ ഇ​വ​ർ താ​മ​സി​ക്കു​ന്ന ഷെ​ഡ് ഇ​രു​ട്ടി​ലാ​വും.

മ​ണി​ക്കൂ​റു​ക​ളോ​ളം കാ​വ​ൽ നി​ന്ന് അ​ൽ​പ​സ​മ​യം വി​ശ്ര​മി​ക്ക​ണ​മെ​ന്ന് തോ​ന്നി​യാ​ൽ അ​തി​നും മ​തി​യാ​യ സൗ​ക​ര്യ​മി​ല്ല. ഇ​രു​പ​തോ​ളം വ​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ബാ​വ​ലി സ​ബ് സ്റ്റേ​ഷ​നി​ലു​ള്ള​ത്. ഇ​വ​ർ​ക്ക് താ​മ​സി​ക്കാ​ൻ ര​ണ്ട് ഇ​ടു​ങ്ങി​യ റൂ​മു​ക​ള​ട​ങ്ങു​ന്ന ഒ​രു കെ​ട്ടി​ട​മാ​ണു​ള​ള​ത്. വൈ​ദ്യു​തി​യും മ​തി​യാ​യ വാ​യു സ​ഞ്ചാ​ര​വു​മി​ല്ലാ​ത്ത ഈ ​റൂ​മു​ക​ളി​ൽ ഇ​ഴ​ജീ​വി​ക​ൾ ക​യ​റി​യാ​ൽ പോ​ലും ക​ണ്ടു​പി​ടി​ക്കാ​നാ​വി​ല്ല.

കേ​ര​ള - ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലു​ള്ള ഈ ​ചെ​ക്ക് പോ​സ്റ്റി​ലൂ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. നി​ര​വ​ധി ക​ള്ള​ക്ക​ട​ത്തു​ക​ൾ പി​ടി​കൂ​ടി​യ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ബാ​വ​ലി സ​ബ് സ്റ്റേ​ഷ​നി​ലു​ള്ള​ത്. എ​ങ്കി​ലും ഇ​വ​ർ​ക്ക് പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ പോ​ലും നി​ർ​വ​ഹി​ക്കാ​ൻ പോ​ലും സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്. പ​ല​ത​വ​ണ ഇ​ത് ചൂ​ണ്ടി​ക്കാ​ണി​ച്ചെ​ങ്കി​ലും വേ​ണ്ട ന​ട​പ​ടി​ക​ൾ ബ​ന്ധ​പ്പ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ സ്വീ​ക​രി​ക്കു​ന്നി​ല്ല. പു​തി​യ ക്വാ​ർ​ട്ടേ​ഴ്സ് പ​ണി​ത് ഇ​വ​രു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.