സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു
Wednesday, January 19, 2022 12:19 AM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ന​ബാ​ർ​ഡി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം വെ​ള്ള​മു​ണ്ട മൊ​ത​ക്ക​ര​യി​ൽ ആ​രം​ഭി​ച്ചു. പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ.​പോ​ൾ കൂ​ട്ടാ​ല നി​ർ​വ​ഹി​ച്ചു. വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി മൊ​ത​ക്ക​ര യൂ​ണി​റ്റ് ര​ക്ഷാ​ധി​കാ​രി ഫാ. ​ബി​ജോ ക​റു​ക​പ്പ​ള്ളി​ൽ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ്, കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ജോ തോ​പ്പി​ൽ, ഫീ​ൽ​ഡ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഷീ​ന ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ച്ച​മ​രു​ന്ന് നി​ർ​മാ​ണം, പ്ര​ഥ​മ ചി​കി​ത്സ, സാ​ന്പ​ത്തി​ക സാ​ക്ഷ​ര​ത, സ്വാ​ശ്ര​യ സം​ഘ​ങ്ങ​ൾ, തു​ല്യ ബാ​ധി​ത സം​ഘ​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ആ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.

പ​രി​ശീ​ല​ന​ത്തി​ന് സി​സി​ലി മോ​നി​പ്പ​ള്ളി, റ​വ.​ഡോ. ബാ​ബു ച​ക്കി​യ​ത്ത്, സു​ജ മാ​ത്യു, ആ​ലി​സ് സി​സി​ൽ, എം. ​സു​ധാ​ക​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. 15 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ൽ 32 വ​നി​ത​ക​ൾ പ​ങ്കെ​ടു​ക്കും. പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് മൊ​ത​ക്ക​ര സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി നേ​തൃ​ത്വം ന​ൽ​കും.