സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 30 ശ​ത​മാ​നം കി​ട​ക്ക​ക​ൾ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക്
Wednesday, January 19, 2022 12:19 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദ​മ​ട​ക്ക​മു​ള​ള കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലു​ള്ള ആ​കെ കി​ട​ക്ക​ക​ളു​ടെ 30 ശ​ത​മാ​നം കോ​വി​ഡ് കേ​സു​ക​ൾ​ക്ക് മാ​ത്ര​മാ​യി മാ​റ്റി വ​യ്ക്ക​ണം. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​ന്ന​ത് പ​ര​മാ​വ​ധി കു​റ​യ്ക്കാ​നും സേ​വ​ന​ങ്ങ​ൾ ഇ ​ഓ​ഫീ​സ് അ​ല്ലെ​ങ്കി​ൽ മ​റ്റ് സ​മാ​ന രീ​തി​ക​ൾ ഉ​പ​യോ​ഗി​ച്ച് ന​ൽ​കാ​നും ഓ​ഫീ​സ് മേ​ധാ​വി​ക​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ എ. ​ഗീ​ത നി​ർ​ദേ​ശം ന​ൽ​കി.

സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ഗ​ർ​ഭി​ണി​ക​ൾ​ക്ക് വ​ർ​ക്ക് ഫ്രം ​ഹോം സം​വി​ധാ​നം അ​ത​ത് വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്ക് അ​നു​വ​ദി​ക്കാം. ഒ​ന്പ​താം ക്ലാ​സ് വ​രെ​യു​ള്ള ക്ലാ​സു​ക​ൾ 21 മു​ത​ൽ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ മാ​ത്രം ന​ട​ത്ത​ണം. വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ എ​ട​ക്ക​ൽ, കു​റു​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള പ്ര​വേ​ശ​നം ഓ​ണ്‍​ലൈ​ൻ ടി​ക്ക​റ്റ് ബു​ക്കിം​ഗ് വ​ഴി മാ​ത്ര​മാ​ക്കി നി​ജ​പ്പെ​ടു​ത്തു​ന്ന​തി​ന് ഡി​ടി​പി​സി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ജി​ല്ല​യി​ലെ മ​റ്റു വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് വ​രു​ന്ന സ​ഞ്ചാ​രി​ക​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​വെ​ന്ന് അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ലെ ഡെ​സ്റ്റി​നേ​ഷ​ൻ മാ​നേ​ജ​ർ​മാ​ർ ഉ​റ​പ്പു​വ​രു​ത്ത​ണം. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളാ​യ കാ​രാ​പ്പു​ഴ, ബാ​ണാ​സു​ര ഡാ​മു​ക​ളി​ൽ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തും.

സാ​മൂ​ഹ്യ, രാ​ഷ്ട്രീ​യ, ക​ലാ കാ​യി​ക പ​രി​പാ​ടി​ക​ൾ, വി​വാ​ഹ​ങ്ങ​ൾ, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ ആ​ളു​ക​ളു​ടെ എ​ണ്ണം ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കും. അ​നു​വ​ദ​നീ​യ​മാ​യ എ​ണ്ണ​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചാ​ൽ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ക​ട​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും സി​നി​മാ​ശാ​ല​ക​ളി​ലും 50 ശ​ത​മാ​നം ആ​ളു​ക​ളെ മാ​ത്ര​മേ പ്ര​വേ​ശി​പ്പി​ക്കാ​വു. പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ സാ​നി​ട്ടൈ​സ​റും തെ​ർ​മ​ൽ സ്കാ​ന​റും നി​ർ​ബ​ന്ധ​മാ​യും സൂ​ക്ഷി​ക്ക​ണം. തെ​ർ​മ​ൽ സ്കാ​ന​ർ ഉ​പ​യോ​ഗി​ച്ച് ആ​ളു​ക​ളെ പ​രി​ശോ​ധി​ച്ച​തി​നു ശേ​ഷം മാ​ത്ര​മേ ക​ട​ക​ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാ​ൻ പാ​ടു​ള​ളു.

ഹോ​ട്ട​ലു​ക​ൾ, റി​സോ​ർ​ട്ടു​ക​ൾ, ക്ല​ബു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജിം, ​നീ​ന്ത​ൽ​കു​ള​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം ഫെ​ബ്രു​വ​രി 15 വ​രെ നി​ർ​ത്തി വ​യ്ക്ക​ണം. ഇ​ത്ത​രം ഇ​ട​ങ്ങ​ളി​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും അ​തി​ഥി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ൻ പാ​ടി​ല്ല. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ത​ങ്ങ​ളു​ടെ അ​ധി​കാ​ര പ​രി​ധി​യി​ലെ സ്ഥാ​പ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

റ​സി​ഡ​ൻ​ഷ്യ​ൽ വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​നു​ക​ൾ, അ​പാ​ർ​ട്ട്മെ​ന്‍റ് സ​മു​ച്ച​യ​ങ്ങ​ൾ, ക്ല​ബു​ക​ൾ, മാ​ളു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ക​ട​ക​ൾ, മ​റ്റ് വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം.

ആ​ളു​ക​ൾ ഒ​ന്നി​ച്ച് കൂ​ടു​ന്ന ഇ​ട​ങ്ങ​ൾ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്ത​ണം. ഇ​ക്കാ​ര്യം ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന ഉ​ട​മ​ക​ൾ ഉ​റ​പ്പാ​ക്ക​ണം. പ​നി, ജ​ല​ദോ​ഷം തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രെ പ്ര​വേ​ശി​പ്പി​ക്ക​രു​ത്. സ്ഥാ​പ​ന​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​രും ഉ​പ​ഭോ​ക്താ​ക്ക​ളും മാ​സ്ക് ഉ​പ​യോ​ഗി​ക്ക​ണം. മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രെ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​വാ​ൻ പാ​ടി​ല്ലെ​ന്നും ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​പ്ര​കാ​ര​മി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.