പാ​റ​ക്ക​വ​ല​യി​ലെ ജ​ല​സേ​ച​ന പ​ദ്ധ​തി​ക്ക് അം​ഗീ​കാ​ര​ം
Sunday, January 23, 2022 12:23 AM IST
പു​ൽ​പ്പ​ള്ളി: മു​ള​ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ക​ബ​നി​ക്ക​ര​യി​ലെ അ​ന്പ​ത്് വ​യ​ലി​ലും പ​രി​സ​ര​ങ്ങ​ളി​ലും ജ​ല​സേ​ച​ന സൗ​ക​ര്യ​മൊ​രു​ക്കാ​ൻ വി​ഭാ​വ​നം ചെ​യ്യു​ന്ന പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം. ക​ബ​നി​പ്പു​ഴ​യി​ൽ നി​ന്നു വെ​ള​ള​മെ​ടു​ത്ത് നൂ​റി​ലേ​റെ ഏ​ക്ക​റി​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജ​ല​സേ​ച​നം ന​ട​ത്താ​നാ​കും.

കൊ​ള​വ​ള്ളി ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യു​ടെ സ​മീ​പ​ത്ത് ഇ​തി​നാ​യി പു​തി​യ പ​ന്പ്ഹൗ​സ് നി​ർ​മി​ക്കും. ഇ​വി​ടെ നി​ന്നു 1500 മീ​റ്റ​ർ പൈ​പ്പ് ലൈ​നി​ലൂ​ടെ അ​ന്പ​ത് വ​യ​ൽ​പ്ര​ദേ​ശ​ത്ത് ര​ണ്ട് സം​ഭ​ര​ണി​ക​ളി​ൽ വെ​ള​ള​മെ​ത്തി​ച്ച് ക​നാ​ൽ വ​ഴി കൃ​ഷി​യി​ട​ത്തി​ലെ​ത്തി​ക്കും. മൂ​ന്ന് കോ​ടി​യു​ടെ പ​ദ്ധ​തി ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

വേ​ന​ൽ ആ​രം​ഭ​ത്തി​ൽ ത​ന്നെ വ​ര​ൾ​ച്ച പി​ടി​മു​റു​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണി​ത്. ക​ര​യി​ലെ വി​ള​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങു​ന്ന​തു പ​തി​വാ​യ​തോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്ത് ജ​ല​സേ​ച​നം ന​ട​ത്താ​ൻ പ​ദ്ധ​തി വേ​ണ​മെ​ന്ന ആ​വ​ശ്യ​മു​ണ്ടാ​യ​ത്. ഇ​തോ​ടെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നും പ​രി​ഹാ​ര​മാ​കും.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നം ഉ​ട​ൻ​ത​ന്നെ ആ​രം​ഭി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ധി​കൃ​ത​രെ​ന്ന് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ജ​യ​ൻ പ​റ​ഞ്ഞു. പ​ദ്ധ​തി ന​ട​പ്പി​ലാ​കു​ന്ന​തോ​ടെ വ​ര​ൾ​ച്ച​യെ പേ​ടി​ക്കാ​തെ കൃ​ഷി​യി​റ​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ.