ആസ്പി​രേ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് പ​ദ്ധ​തി കേ​ന്ദ്ര​മ​ന്ത്രി രാ​ഷ് ട്രീ യ ലാ​ഭ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു: സി​പി​എം
Friday, May 6, 2022 12:39 AM IST
ക​ൽ​പ്പ​റ്റ: ആസ്പി​രേ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് പ​ദ്ധ​തി കേ​ന്ദ്ര വ​നി​താ ശി​ശു​വി​ക​സ​ന ക്ഷേ​മ വി​ക​സ​ന മ​ന്ത്രി സ്മ്രി​തി ഇ​റാ​നി രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. ദേ​ശീ​യ ത​ല​ത്തി​ൽ ആ​സ്പി​രേ​ഷ​ണ​ൽ ജി​ല്ല​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട വ​യ​നാ​ടി​ന് കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​യി യാ​തൊ​രു ഫ​ണ്ടും അ​നു​വ​ദി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും ന​ട​പ്പാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ളെ കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് പ​ദ്ധ​തി എ​ന്ന നി​ല​യി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് മ​ന്ത്രി ന​ട​ത്തു​ന്ന​ത്.

പ്രാ​ധ​ന​മ​ന്ത്രി​യു​ടെ ഗു​ജ​റാ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​ള​നി​ക​ളേ​ക്കാ​ൾ ഉ​യ​ർ​ന്ന ജീ​വി​ത നി​ല​വാ​ര​മാ​ണ് വ​യ​നാ​ടി​ലെ ട്രൈ​ബ​ൽ കോ​ള​നി​ക​ളി​ലു​ള്ള​ത്. ആ​ഘോ​ഷ ദി​ന​മാ​യ ചെ​റി​യ പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ത​ന്നെ സ​ന്ദ​ർ​ശ​നം ന​ട​ത്തി രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നു​ള്ള പ്ര​ച​ാര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും സി​പി​എം ജി​ല്ലാ ക​മ്മി​റ്റി പ്ര​സ്ഥാ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.