കോ​ഴി വി​ല നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ചി​ക്ക​ൻ വ്യാ​പാ​രി​ക​ൾ
Tuesday, May 17, 2022 12:36 AM IST
ക​ൽ​പ്പ​റ്റ: അ​നു​ദി​നം വ​ർ​ധി​ച്ചു വ​രു​ന്ന കോ​ഴി​വി​ല നി​യ​ന്ത്രി​ക്കാ​ൻ വി​പ​ണ​യി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ചി​ക്ക​ൻ വ്യാ​പാ​രി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡി​നെ തു​ട​ർ​ന്നു​ള്ള പ്ര​തി​സ​ന്ധി​യി​ൽ ജ​ന​ങ്ങ​ൾ വ​ലി​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ്.
ഈ ​സ​മ​യ​ത്ത് ജ​ന​ങ്ങ​ൾ ആ​വ​ശ്യ ഭ​ക്ഷ്യ വ​സ്തു​വാ​യി കാ​ണു​ന്ന കോ​ഴി​ക്ക് നി​യ​ന്ത്ര​ണ​മി​ല്ലാ​തെ വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. ഉ​ത്സ​വ സീ​സ​ണ്‍ ക​ഴി​ഞ്ഞി​ട്ടും കോ​ഴി​ക്ക് വി​ല ഉ​യ​ർ​ന്ന് ത​ന്നെ ആ​ണ്. ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ളേ​യും റീ​ട്ടെ​യി​ൽ ക​ച്ച​വ​ട​ക്കാ​രെ​യും ഹോ​ട്ട​ൽ ഉ​ട​മ​ക​ളും വി​ല വ​ർ​ധ​ന സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.
കാ​ല​ങ്ങ​ളാ​യി ത​മി​ഴ്നാ​ട് ലോ​ബി​യാ​ണ് കേ​ര​ള​ത്തി​ലെ കോ​ഴി വി​പ​ണി​യെ നി​യ​ന്ത്രി​ക്കു​ന്ന​ത് എ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്.
അ​വ​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണ് വി​ല വ​ർ​ധ​ന ഉ​ണ്ടാ​കു​ന്ന​തും. നി​ല​വി​ൽ ചെ​റു​കി​ട ഫാ​മു​ക​ളി​ൽ കോ​ഴി ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തും കോ​ഴി​തീ​റ്റ​യു​ടെ​യും മ​റ്റ് അ​നു​ബ​ന്ധ സാ​ധ​ന​ങ്ങ​ളു​ടെ​യും വി​ല വ​ർ​ധ​ന കോ​ഴി വി​ല വ​ർ​ധ​ന​യ്ക്ക് കാ​ര​ണം ആ​കു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​ത് നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്നി​ല്ല.
അ​ടി​ക്ക​ടി​യു​ള്ള ചി​ക്ക​ന്‍റെ​യും ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടേ​യും വി​ല വ​ർ​ധ​ന​വ് ത​ട​യാ​ൻ സ​ർ​ക്കാ​ർ വി​പ​ണി​യി​ലി​ട​പെ​ട​ണ​മെ​ന്നും സം​സ്ഥാ​ന​ത്തെ ഫാ​മു​ക​ളി​ൽ നി​ന്ന് വി​പ​ണി​യി​ൽ ചി​ക്ക​ൻ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് നി​ജാ​ഷ് ബ​ത്തേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ഷ​റ​ഫു​ദ്ദീ​ൻ, റം​ഷാ​ദ് ക​ൽ​പ്പ​റ്റ, ഷ​ഫീ​ർ, അ​ഷ്റ​ഫ് പ​ള്ളി​ക്കു​ന്ന് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.