കാ​ലാ​വ​സ്ഥ സാ​ക്ഷ​ര​താ പ​രി​പാ​ടി​യു​മാ​യി മീ​ന​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
Tuesday, May 17, 2022 11:48 PM IST
മീ​ന​ങ്ങാ​ടി: രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​യ കാ​ർ​ബ​ണ്‍ ന്യൂ​ട്ര​ൽ മീ​ന​ങ്ങാ​ടി പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കാ​ലാ​വ​സ്ഥാ സാ​ക്ഷ​ര​താ പ​രി​പാ​ടി​യു​മാ​യി മീ​ന​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ​കു​റി​ച്ചും അ​തു​ണ്ടാ​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​കു​റി​ച്ചു. ജ​ന​ങ്ങ​ളെ ബോ​ധ​വ​ൽ​ക​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കാ​നും ല​ഘൂ​ക​രി​ക്കാ​നും ജ​ന​ങ്ങ​ളെ സ​ജ്ജ​മാ​ക്കു​ന്ന​തി​ന് കാ​ലാ​വ​സ്ഥ സാ​ക്ഷ​ര​ത അ​നി​വാ​ര്യ​മാ​ണെ​ന്ന് മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി​ന​യ​ൻ പ​റ​ഞ്ഞു.
നാ​ടി​ന് വേ​ണ്ടി നാ​ളേ​ക്ക് വേ​ണ്ടി എ​ന്ന ത​ല​ക്കെ​ട്ടോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന സാ​ക്ഷ​ര​ത പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​ർ വ​യ​നാ​ട് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് ഷം​സാ​ദ് മ​ര​ക്കാ​ർ പു​റ​ത്തി​റ​ക്കി. മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി.​ന​സ​റ​ത്ത് വി​ക​സ​ന കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ബേ​ബി വ​ർ​ഗീ​സ്, ക്ഷേ​മ കാ​ര്യ സ​മി​തി അ​ധ്യ​ക്ഷ ഉ​ഷ രാ​ജേ​ന്ദ്ര​ൻ, വി​ദ്യാ​ഭ്യാ​സ സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം എം.​വി.​ശ്രേ​യാം​സ്കു​മാ​ർ എം​പി നി​ർ​വ​ഹി​ക്കും. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ കാ​ലാ​വ​സ്ഥ സാ​ക്ഷ​ര​ത പ​രി​പാ​ടി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.