കേ​ര​ളാ സ്റ്റേ​റ്റ് കോ ​ഓ​പ്പ​റേ​റ്റീ​വ് ഇ​ൻ​സ്പെ​ക്ടേ​ഴ്സ് ആ​ൻ​ഡ് ഓ​ഡി​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ റീ​ജ​ണ​ൽ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം
Monday, May 23, 2022 12:48 AM IST
ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ എ​സ്പി ഓ​ഫീ​സി​ന് സ​മീ​പ​ത്ത് നി​ർ​മി​ച്ച കേ​ര​ളാ സ്റ്റേ​റ്റ് കോ​ഓ​പ്പ​റേ​റ്റീ​വ് ഇ​ൻ​സ്പെ​ക്ടേ​ഴ്സ് ആ​ൻ​ഡ് ഓ​ഡി​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ റീ​ജ​ണ​ൽ ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ. ജ​യ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അം​ഗ​ങ്ങ​ൾ​ക്ക് താ​മ​സ പ​രി​ശീ​ല​ന​വും സൗ​ക​ര്യ​വും സാ​ധ്യ​മാ​ക്കു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ടു പു​തി​യ​താ​യി ഓ​ഫീ​സ് ആ​രം​ഭി​ച്ച​ത്. യോ​ഗ​ത്തി​ൽ യാ​ത്ര​യ​യ​പ്പും ന​ട​ത്തി. അ​നു​മോ​ദ​ന സ​മ്മേ​ള​ന​വും റി​ട്ട​യ​ർ ചെ​യ്ത​വ​രേ​യും പ്ര​മോ​ഷ​ൻ ല​ഭി​ച്ച​വ​രെ​യും മു​ൻ ഭാ​ര​വാ​ഹി​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് കു​മാ​ർ, സം​സ്ഥാ​ന ട്ര​ഷ​റ​ർ സി.​പി. പ്രി​യേ​ഷ്, കെ​ജി​ഒ​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ജോ​ണ്‍​സ​ണ്‍, മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി. ​സു​നി​ൽ കു​മാ​ർ, ബേ​ബി തോ​മ​സ് എ​ൽ​ദോ, ജി​റ്റ്സി ജോ​ർ​ജ്, എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ബി​ഷ് തോ​മ​സ്, എം​പ്ലോ​യീ​സ് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. ഷി​ജു, സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി.​വി. ശ്രീ​വി​ദ്യ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​ബി ജോ​സ​ഫ്, എം. ​നം​ഷീ​ദ്, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജെ. പ്രോ​മി​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.