രാ​ഹു​ൽ​ ഗാ​ന്ധി സി​പി​എ​മ്മി​നെ ബി​ജെ​പി​യു​മാ​യി താ​ര​ത​മ്യം ചെ​യ്ത​തു അ​നു​ചി​തം: കെ. ​റ​ഫീ​ഖ്
Sunday, July 3, 2022 12:29 AM IST
ക​ൽ​പ്പ​റ്റ: രാ​ഹു​ൽ​ഗാ​ന്ധി സി​പി​എ​മ്മി​നെ ബി​ജെ​പി​യു​മാ​യി താ​ര​ത​മ്യം ചെ​യ്ത​തു അ​നു​ചി​ത​മാ​ണെ​ന്നു സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റം​ഗ​വും ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ കെ. ​റ​ഫീ​ഖ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ’ബി​ജെ​പി​യെ​പോ​ലെ സി​പി​എ​മ്മും അ​ക്ര​മ​ത്തി​ലാ​ണ് വി​ശ്വ​സി​ക്കു​ന്ന​ത്, അ​ക്ര​മം അ​വ​രു​ടെ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്’​എ​ന്നാ​ണ് രാ​ഹു​ൽ​ഗാ​ന്ധി വെ​ള്ളി​യാ​ഴ്ച ബ​ത്തേ​രി​യി​ൽ പ്ര​സം​ഗി​ച്ച​ത്.

ച​രി​ത്രം പ​രി​ശോ​ധി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹ​ത്തി​നു ഇ​ത്ത​ര​ത്തി​ൽ പ​റ​യാ​ൻ ക​ഴി​യു​ന്ന​ത്. മ​റ്റാ​രോ ചെ​വി​യി​ൽ പ​റ​യു​ന്ന​തു രാ​ഹു​ൽ ഏ​റ്റു​പ​റ​യു​ക​യാ​ണ്. യാ​ന്ത്രി​ക പ്ര​തി​ക​ര​ണ​ങ്ങ​ളി​ൽ​നി​ന്ന് നാ​ടി​ന്‍റെ ജൈ​വി​ക യാ​ഥാ​ർ​ഥ്യ​ങ്ങ​ളി​ലേ​യ്ക്ക് ഇ​റ​ങ്ങി​യാ​ൽ മാ​ത്ര​മേ രാ​ഹു​ലി​നു ബി​ജെ​പി​യു​ടെ ഹിം​സാ​ത്മ​ക​ത​യു​ടെ പ്ര​ത്യ​യ​ശാ​സ്ത്രം ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യൂ. മ​റി​ച്ചാ​യാ​ൽ കെ.​സി. വേ​ണു​ഗോ​പാ​ലും കെ. ​സു​ധാ​ക​ര​നും വി.​ഡി. സ​തീ​ശ​നും ചെ​വി​യി​ൽ ഓ​തു​ന്ന അ​ന്ധ​മാ​യ ക​മ്യൂ​ണി​സ്റ്റ് വി​രു​ദ്ധ​ത ഏ​റ്റു​പാ​ടു​ന്ന പാ​വ​യാ​യി രാ​ഹു​ലി​നു കാ​ലം ക​ഴി​ക്കേ​ണ്ടി​വ​രും.
അ​ധി​കാ​രം നി​ല​നി​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​ഖ്യാ​പി​ച്ച അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ കാ​ല​ത്ത് അ​ര​ങ്ങേ​റി​യ ഭ​ര​ണ​കൂ​ട ഭീ​ക​ര​ത ഏ​തു പ്ര​ത്യ​യ ശാ​സ്ത്ര​ത്തി​ന്‍റെ പ്ര​യോ​ഗ​മാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്ക​ണം. വ​ൻ​മ​ര​ങ്ങ​ൾ വീ​ഴു​ന്പോ​ൾ ഭൂ​മി കു​ലു​ങ്ങു​മെ​ന്ന വാ​ദ​മു​യ​ർ​ത്തി സി​ഖ് കൂ​ട്ട​ക്കൊ​ല​യെ ല​ഘു​ക​രി​ച്ച പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ത്യ ഭ​രി​ച്ചി​രു​ന്നു എ​ന്ന​ത് രാ​ഹു​ൽ മ​റ​ക്ക​രു​ത്.

കാ​സ​ർ​ഗോ​ഡ് ചീ​മേ​നി​യി​ൽ സി​പി​എ​മ്മി​ന്‍റെ അ​ഞ്ചു പ്ര​വ​ർ​ത്ത​ക​രെ ചു​ട്ടു​കൊ​ന്ന പാ​ര​ന്പ​ര്യ​ത്തി​ന്‍റെ ഉ​ട​മ​ക​ളാ​ണ് കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സു​കാ​ർ. ബി​ജെ​പി​യു​ടെ ഉ​ത്ത​രേ​ന്ത്യ​ൻ മോ​ഡ​ൽ അ​ക്ര​മ​ത്തി​ന്‍റെ പി​ന്തു​ട​ർ​ച്ച​ക്കാ​രാ​ണ് സി​പി​എം എ​ന്ന് വി​ളി​ച്ചു​കൂ​വി​യ രാ​ഹു​ൽ​ഗാ​ന്ധി, ചീ​മേ​നി കൂ​ട്ട​ക്കൊ​ല ഉ​ത്ത​രേ​ന്ത്യ​യെ ല​ജ്ജി​പ്പി​ക്കു​ന്ന വി​ധ​ത്തി​ൽ കേ​ര​ള​ത്തി​ൽ അ​ര​ങ്ങേ​റി​യ അ​തി​ക്ര​മ​മാ​യി​രു​ന്നു എ​ന്ന് മ​ന​സി​ലാ​ക്ക​ണം.

ഏ​ത് പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്‍റെ ആ​വി​ഷ്കാ​ര​മാ​യി​രു​ന്നു ഈ ​ക്രൂ​ര​കൃ​ത്യം എ​ന്നു പ​റ​യാ​ൻ അ​ദ്ദേ​ഹം സ​ന്ന​ദ്ധ​നാ​ക​ണ​മെ​ന്നും റ​ഫീ​ഖ് ആ​വ​ശ്യ​പ്പെ​ട്ടു.