പ​രി​സ്ഥി​തി ക​രു​ത​ൽ മേ​ഖ​ല: വ​നം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ഴ്ച വ​രു​ത്തി​യെ​ന്ന്
Tuesday, August 9, 2022 11:34 PM IST
ക​ൽ​പ്പ​റ്റ: സം​ര​ക്ഷി​ത വ​ന​ങ്ങ​ളു​ടെ പ​രി​സ്ഥി​തി ക​രു​ത​ൽ മേ​ഖ​ല​യി​ൽ​നി​ന്നു ജ​ന​വാ​സ മേ​ഖ​ല​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​തി​നു ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ വ​നം വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യ​താ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ ജ​ന​റ​ൽ ബോ​ഡി ആ​രോ​പി​ച്ചു. നി​യ​മ​സ​ഭ​യി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ ഒ​റ്റ​ക്കെ​ട്ടാ​യി സു​പ്രീ​കോ​ട​തി വി​ധി​ക്കെ​തി​രേ നി​ല​കൊ​ണ്ടു. പ്ര​ശ്ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യും വ​നം​മ​ന്ത്രി​യും സ​ർ​ക്കാ​രും ഒ​രേ​പോ​ലെ പ്ര​വ​ർ​ത്തി​ച്ചു. എ​ന്നി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ർ ഫ​യ​ലു​രു​ട്ടി കാ​ല​താ​മ​സ​മു​ണ്ടാ​ക്കു​ക​യാ​ണ്. വ​നം വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ജ​ന​വാ​സ​മേ​ഖ​ല വ​ന​മാ​ക്കി മാ​റ്റ​ണ​മെ​ന്നു വാ​ദി​ക്കു​ന്ന​വ​രാ​ണ്. വി​ധി​യി​ലെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ ന​ൽ​കു​ന്ന ഭേ​ദ​ഗ​തി നി​ർ​ദേ​ശ​ങ്ങ​ൾ സു​പ്രീം കോ​ട​തി​ക്കു സ്വീ​കാ​ര്യ​മാ​കി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട​തി വി​ധി​യു​ടെ നാ​നാ​വ​ശ​ങ്ങ​ളും പ​ഠി​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്ക​മു​ള്ള സ​മി​തി​യെ നി​യോ​ഗി​ച്ചു പ്ര​ശ്ന പ​രി​ഹാ​രം കാ​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​പി. ജോ​സ​ഫ്, ടി.​എ​സ്. ജോ​ർ​ജ്, ജോ​സ​ഫ് മാ​ണി​ശേ​രി, സ​ണ്ണി ജോ​ർ​ജ്, കെ.​വി. മാ​ത്യു, ടി.​ഡി. മാ​ത്യു, ബി​ല്ലി ഗ്ര​ഹാം, ഡെ​ന്നി ആ​ര്യ​പ്പ​ള്ളി, ജോ​സ് തോ​മ​സ്, എ​ബി പൂ​ക്കൊ​ന്പേ​ൽ, ജോ​സ് വ​ട്ടോ​ലി, ടോം ​ജോ​സ്, കു​ര്യ​ൻ ജോ​സ​ഫ്, പി.​എം. ജ​യ​ശ്രീ, പി.​കെ. മാ​ധ​വ​ൻ​നാ​യ​ർ, സ​ണ്ണി കു​ടു​ക്ക​പ്പാ​റ, അ​നി​ൽ ജോ​സ​ഫ്, ഷൈ​നി ജോ​ർ​ജ്, ടി.​എം. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.