ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
Wednesday, August 10, 2022 10:26 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കു​പ്പാ​ടി​യി​ൽ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. വേ​ങ്ങൂ​ർ പ​ല്ലാ​ട്ട് ഷം​സു​ദ്ദീ​ന്‍റെ മ​ക​ൾ സ​ന ഫാ​ത്തി​മ (ഒ​ന്പ​ത്) ആ​ണ് മ​രി​ച്ച​ത്. ഉ​മ്മ ന​സീ​റ​യു​ടെ കാ​ക്ക​വ​യ​ലി​ലെ വീ​ട്ടി​ൽ പോ​യി തി​രി​ച്ചു​വ​രു​ന്പോ​ഴാ​ണ് അ​പ​ക​ടം. കു​പ്പാ​ടി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന് സ​മീ​പം രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

സ​ന​യെ ആ​ദ്യം ബ​ത്തേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്പോ​ൾ യാ​ത്രാ​മ​ധ്യേ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​റി​ക്ഷ​യി​ലു​ണ്ടാ​യി​രു​ന്ന സ​ന​യു​ടെ ഉ​മ്മ ന​സീ​റ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ചി​രു​ന്ന​ത് ന​സീ​റ​യു​ടെ സ​ഹോ​ദ​ര​ൻ റി​യാ​സാ​യി​രു​ന്നു. മൂ​ല​ങ്കാ​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് സ​ന ഫാ​ത്തി​മ. സ​ഹോ​ദ​ര​ങ്ങ​ൾ: ഫി​നാ​ൻ, സി​യ.