ഫാ​ർ​മേ​ഴ്സ് ബാ​ങ്കി​ന്‍റെ പേ​രി​ൽ വ്യാ​ജ​സന്ദേശം: മു​ന്ന​റി​യി​പ്പു​മാ​യി ബാ​ങ്ക് അ​ധി​കൃ​ത​ർ
Wednesday, August 10, 2022 11:57 PM IST
മാ​ന​ന്ത​വാ​ടി: ഫാ​ർ​മേ​ഴ്സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ന്‍റെ പേ​രി​ൽ വ്യാ​ജ​ലി​ങ്ക് നി​ർ​മി​ച്ച് വാ​യ്പാ ത​ട്ടി​പ്പി​ന് ശ്ര​മി​ക്കു​ന്ന​തി​ൽ ജ​ന​ങ്ങ​ൾ വ​ഞ്ചി​ത​രാ​ക​രു​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ബാ​ങ്ക് അ​ധി​കൃ​ത​ർ. സൈ​ബ​ർ സെ​ല്ലി​ൽ അ​ധി​കൃ​ത​ർ പ​രാ​തി ന​ല്കി. മാ​ന​ന്ത​വാ​ടി ഫാ​ർ​മേ​ഴ്സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ന്‍റെ വ്യാ​ജ ലി​ങ്ക് നി​ർ​മി​ച്ചാ​ണ് പ​ണം ത​ട്ടാ​ൻ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഒ​രു ലോ​ബി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ഫാ​ർ​മേ​ഴ്സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്ന് ഇ​രു​പ​ത്തെ​ട്ടാ​യി​രം രൂ​പ ഇ​ൻ​സ്റ്റ​ന്‍റ് ലോ​ണ്‍ ല​ഭി​ക്കു​മെ​ന്ന് ഫോ​ണി​ലേ​ക്ക് സ​ന്ദേ​ശം അ​യ​ച്ചാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളെ ഈ ​ലി​ങ്കി​ലേ​ക്ക് ന​യി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ൾ വ​ഞ്ചി​ത​രാ​കാ​നു​ള്ള സാ​ധ്യ​ത മു​ൻ നി​ർ​ത്തി​യാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു​മാ​യി മു​ന്നോ​ട്ടു വ​ന്നി​രി​ക്കു​ന്ന​ത്. വ്യ​ക്തി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന സ​ന്ദേ​ശ​ത്തി​ലെ ലി​ങ്ക് തു​റ​ന്നാ​ൽ ചൈ​നീ​സ് ലോ​ണ്‍ ആ​പ്പി​ന്‍റെ സെ​ർ​വ​റി​ലേ​ക്ക് പോ​വു​ക​യും പ​ണം പി​ൻ​വ​ലി​ക്കാ​ൻ ആ​പ്പ് ഇ ​സ്റ്റാ​ൾ ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ടും. ആ​പ്പ് ഇ​ൻ​സ്റ്റാ​ൾ ചെ​യ്ത​യു​ട​ൻ ഫോ​ണി​ലെ വി​വ​ര​ങ്ങ​ളെ​ല്ലാം ചോ​ർ​ത്ത​പ്പെ​ടും. ത​ട്ടി​പ്പാ​ന്നെ​ന്ന് മ​ന​സി​ലാ​ക്കാ​തെ വാ​യ്പ​യ്ക്ക് ശ്ര​മി​ക്കു​ന്ന​വ​രാ​ണ് ക​ന്പ​ളി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. ബാ​ങ്കി​ന്‍റെ പേ​രി​ൽ ഒ​ട്ടേ​റെ പേ​ർ​ക്ക് ഇ​ത്ത​ര​ത്തി​ൽ സ​ന്ദേ​ശം ല​ഭി​ച്ചി​ട്ടു​ണ്ട്. ത​ട്ടി​പ്പ് ന​ട​ത്താ​ൻ ശ്ര​മി​ച്ച​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.