ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് കേ​ന്ദ്ര പു​ര​സ്കാ​രം
Friday, August 12, 2022 11:43 PM IST
ക​ൽ​പ്പ​റ്റ: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ 2022 വ​ർ​ഷ​ത്തെ മി​ക​ച്ച കു​റ്റാ​ന്വേ​ഷ​ണ മി​ക​വി​നു​ള്ള പോ​ലീ​സ് മെ​ഡ​ലി​ന് വ​യ​നാ​ട് ജി​ല്ലാ പോ​ലി​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് അ​ർ​ഹ​നാ​യി.
വ​യ​നാ​ട് ജി​ല്ലാ എ​സ്എം​എ​സ് യൂ​ണി​റ്റി​ൽ അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് ആ​യി​രി​ക്കെ അ​ന്പ​ല​വ​യ​ൽ പോ​ലി​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ക്രൈം ​ന​ന്പ​ർ 186/2020 കേ​സി​ന്‍റെ അ​ന്വേ​ഷ​ണ മി​ക​വാ​ണ് പോ​ലീ​സ് മെ​ഡ​ലി​ന് അ​ർ​ഹ​നാ​ക്കി​യ​ത്.

ഗ്യാ​സ് സ്റ്റൗ​വി​ൽ നി​ന്നും തീ​പ​ട​ർ​ന്ന് മൂ​ന്നുപേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മെ​സ് ഹൗ​സി​ലെ ഗ്യാ​സ് സ്റ്റൗ​വി​ൽ നി​ന്നും തീ​പ​ട​ർ​ന്ന് മൂ​ന്ന് പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. തി​രു​നെ​ല്ലി വ​നി​ത മെ​സ് ന​ട​ത്തി​പ്പു​കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മാ​ണ് പൊ​ള്ള​ലേ​റ്റ​ത്. മാ​നി​ക്കു​നി അ​നി​ൽ (49), അ​മ്മ രു​ഗ്മി​ണി (60), മീ​ന​ങ്ങാ​ടി അ​മ്മു (60) എ​ന്നി​വ​ർ​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ഇ​വ​രെ ആ​ദ്യം ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ അ​മ്മു​വി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​ന്ന​ലെ രാ​വി​ലെ എ​ഴോ​ടെ​യാ​ണ് സം​ഭ​വം. ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​നാ​യി ഗ്യാ​സ് സ്റ്റൗ ​ക​ത്തി​ക്കു​ന്ന​തി​നി​ടെ തീ ​പ​ട​ർ​ന്നാ​ണ് അ​പ​ക​ടം.