ബ​ത്തേ​രി മ​ന്ത​ണ്ടി​ക്കു​ന്ന് ക​വ​ർ​ച്ച: പ്ര​തി പി​ടി​യി​ൽ
Monday, August 15, 2022 1:04 AM IST
ക​ൽ​പ്പ​റ്റ: സു​ൽ​ത്താ​ൻ ബ​ത്തേ​രി​ക്ക​ടു​ത്ത് മ​ന്ത​ണ്ടി​ക്കു​ന്നി​ൽ ഓ​ഗ​സ്റ്റ് ര​ണ്ടി​നു രാ​ത്രി ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ​നി​ന്നു 90 പ​വ​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ളും 43,000 രൂ​പ​യും ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് മാ​യ​നാ​ട് ചാ​പ്പ​നാ​ട്ട്തൊ​ട്ട​യി​ൽ മു​ഹ​മ്മ​ദ് സാ​ലു എ​ന്ന ബു​ള്ള​റ്റ് ബാ​ബു​വാ​ണ്(32) അ​റ​സ്റ്റി​ലാ​യ​ത്. നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന പ്ര​തി​യെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചു​ണ്ടേ​ലി​ൽ​നി​ന്നാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
സു​ൽ​ത്താ​ൻ ബ​ത്തേ​രി ഡി​വൈ​എ​സ്പി കെ.​കെ. മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, യ​ഥാ​ക്ര​മം ബ​ത്തേ​രി, നൂ​ൽ​പ്പൂ​ഴ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​മാ​രാ​യ കെ.​ടി. ബെ​ന്നി, ടി.​സി. മു​രു​ക​ൻ, ബ​ത്തേ​രി എ​സ്ഐ റോ​യി എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന​താ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം. ബ​ത്തേ​രി ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.
ത​മി​ഴ്നാ​ട് ഉ​ദു​മ​ൽ​പേ​ട്ട​യി​ൽ ഭാ​ര്യ​വീ​ട്ടി​ൽ താ​മ​സ​മാ​ക്കി​യ മു​ഹ​മ്മ​ദ് സാ​ലു സ്ഥി​രം മോ​ഷ്ടാ​വാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ മോ​ഷ​ണ​ക്കേ​സി​ൽ ജ​യി​ലി​ലാ​യി​രു​ന്ന പ്ര​തി ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ പു​റ​ത്തി​റ​ങ്ങി വ​യ​നാ​ട്ടി​ലെ​ത്തി മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.
ഏ​പ്രി​ലി​ൽ ബ​ത്തേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വീ​ട്ടി​ൽ മോ​ഷ​ണ​ത്തി​നു ശ്ര​മി​ച്ച​തും മെ​യി​ൽ പു​ൽ​പ്പ​ള്ളി​യി​ലെ ഒ​രു വീ​ട്ടി​ൽ​നി​ന്നു ഒ​ന്പ​ത് പ​വ​ൻ ക​വ​ർ​ന്ന​തും ഇ​യാ​ളാ​ണ്. മ​ന്ത​ണ്ടി​ക്കു​ന്നു കേ​സി​ൽ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മ​റ്റു മോ​ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ചു വി​വ​രം ല​ഭി​ച്ച​ത്. സം​സ്ഥാ​ന​ത്തു വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 40 ഓ​ളം കേ​സു​ക​ൾ മു​ഹ​മ്മ​ദ് സാ​ലു​വി​നെ​തി​രേ​യു​ണ്ട്.
മ​ന്ത​ണ്ടി​ക്കു​ന്നി​ൽ ശ്രീ​ഷ്മ​യി​ൽ ശി​വ​ദാ​സ​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വീ​ട്ടു​കാ​ർ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ബ​ന്ധു​വീ​ട്ടി​ൽ പോ​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. മു​ൻ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി​യ പ്ര​തി ര​ണ്ടു മു​റി​ക​ളി​ൽ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വു​മാ​ണ് ക​വ​ർ​ന്ന​ത്.
മോ​ഷ​ണ​ത്തി​നു​ശേ​ഷം ത​മി​ഴ്നാ​ട്ടി​ലേ​ക്കു പോ​യ പ്ര​തി ആ​ഭ​ര​ണ​ങ്ങ​ൾ വി​റ്റു​കി​ട്ടി​യ​തി​ൽ മൂ​ന്നു ല​ക്ഷം രൂ​പ ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ചു. ര​ണ്ട് ഐ ​ഫോ​ണ്‍ വാ​ങ്ങി. ഫോ​ണു​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. മ​ന്ത​ണ്ടി​ക്കു​ന്നി​ൽ മോ​ഷ​ണം ന​ട​ന്ന വീ​ടി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ൽ​നി​ന്നു ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച പോ​ലീ​സി​നു പ്ര​തി​യെ​ക്കു​റി​ച്ചു സൂ​ച​ന ല​ഭി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു ന​ട​ത്തി​യ നീ​ക്ക​ത്തി​ൽ പ്ര​തി ഉ​ദു​മ​ൽ​പേ​ട്ട​യി​ൽ ഉ​ണ്ടെ​ന്നു സ്ഥി​രീ​ക​രി​ച്ചു. നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന പ്ര​തി ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും വ​യ​നാ​ട്ടി​ലെ​ത്തി. ഉൗ​ട്ടി​ക്കു​ള്ള ബ​സ് കാ​ത്ത് ചു​ണ്ടേ​ലി​ൽ നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സ് പി​ടി​യി​യി​ലാ​യ​ത്.
ക​ച്ച​വ​ട​ക്കാ​ര​നെ​ന്ന വ്യാ​ജേ​ന വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ച്ച് ആ​ളി​ല്ലാ​ത്ത വീ​ടു​ക​ൾ ക​ണ്ടു​വ​യ്ക്കു​ക​യും ത​നി​ച്ചു മോ​ഷ​ണം ന​ട​ത്തു​ക​യു​മാ​ണ് പ്ര​തി​യു​ടെ രീ​തി. മു​ൻ​വാ​തി​ൽ ത​ക​ർ​ത്ത് വീ​ട്ടി​ൽ ക​യ​റി മോ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം പി​ൻ​വാ​തി​ലി​ലൂ​ടെ പോ​കു​ന്ന​തും ഇ​യാ​ളു​ടെ ശൈ​ലി​യാ​ണ്. പ​ത്തു വ​ർ​ഷം മു​ന്പ് മു​ഹ​മ്മ​ദ് സാ​ലു മി​സ്റ്റ​ർ കാ​ലി​ക്ക​ട്ട് ആ​യി​രു​ന്നു​വെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.