കൽപ്പറ്റ: താമരശേരി ചുരം ബൈപാസ് യാഥാർഥ്യമാക്കണമെന്നു ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി. ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ വി.കെ. ഹുസൈൻകുട്ടി അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം, യുഡിഎഫ് മണ്ഡലം ചെയർമാൻ റസാഖ് കൽപ്പറ്റ, ബിജെപി സംസ്ഥാന നിർവാഹക സമിതി അംഗം കെ. സദാനന്ദൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.കെ. വാസുദേവൻ, വയനാട് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി, കേരള ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അലി ബ്രാൻ, ടൂറിസം അസോസിയേഷൻ സെക്രട്ടറി സെയ്ത തളിപ്പുഴ, ബിജു താനിക്കാക്കുഴി, രമിത് രവി, ഷാൻ കട്ടിപ്പാറ, പി.കെ. സുകുമാരൻ,സലിം മേമന എന്നിവർ പ്രസംഗിച്ചു.
ആക്ഷൻ കമ്മിറ്റി കണ്‍വീനർ ടി.ആർ.ഒ. കുട്ടൻ സ്വാഗതം പറഞ്ഞു.
പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചൻ, വൈസ് പ്രസിഡന്റ് ഷംസീർ പോത്താറ്റിൽ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് ചെന്പകശേരി, വൈസ് പ്രസിഡന്റ് ലിസി ചാക്കോ, കോഴിക്കോട് ജില്ലാ പ ഞ്ചായത്ത് അംഗം അംബിക മംഗലത്ത്, മുൻസിപ്പൽ ചെയർമാൻ കേയെംതൊടി മുജീബ്, ജ്യോതിഷ്കുമാർ, റൈനാസ്, ആയിഷ ബീവി എന്നിവർ നേതൃത്വം നൽകി.