ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫാ​സി​സ്റ്റ് ശ​ക്തി​ക​ൾ​ക്കു​ള്ള മ​റു​പ​ടി​യാ​കും: ജ​ന​താ​ദ​ൾ-​എ​സ്
Monday, April 22, 2024 5:48 AM IST
മാ​ന​ന്ത​വാ​ടി: ഭ​ര​ണ​ഘ​ട​ന സ്ഥാ​പ​ന​ങ്ങ​ളു​ടെ സം​വി​ധാ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത, സ​ന്പ​ദ് വ്യ​വ​സ്ഥ​യു​ടെ കെ​ട്ടു​റ​പ്പ്, മ​ത​നി​ര​പേ​ക്ഷ​ത തു​ട​ങ്ങി​യ​വ​യു​ടെ കാ​ര്യ​ത്തി​ൽ നാം ​ഇ​ന്ത്യ​ക്കാ​ർ കെ​ട്ടി​പ്പൊ​ക്കി​യ സ​ങ്ക​ൽ​പ​ങ്ങ​ളു​ടെ അ​ടി​ക്ക​ല്ലു​ക​ൾ പോ​ലും ത​ക​ർ​ത്ത ബി​ജെ​പി​യു​ടെ ഫാ​സി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​കും ഈ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് ജ​ന​താ​ദ​ൾ-​എ​സ് വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി വി​ല​യി​രു​ത്തി.

ജ​ന​താ​ദ​ൾ-​എ​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി ജു​നൈ​ദ് കൈ​പ്പാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ത്തൂ​ർ ഉ​മ്മ​ർ, റെ​ജി, രാ​ജ​ൻ ഒ​ഴ​ക്കോ​ടി, നി​സാ​ർ പ​ള്ളി​മു​ക്ക്, എം.​പി. ഗോ​വി​ന്ദ​രാ​ജ്, രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.