അ​ണ്ണാ​മ​ല​ക്ക് സ്വാ​ഗ​ത​മാ​ശം​സി​ച്ച് ബോ​ർ​ഡു​ക​ൾ: പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് നീ​ക്കം ചെ​യ്തു
Thursday, April 25, 2024 5:40 AM IST
മാ​ന​ന്ത​വാ​ടി: ത​മി​ഴ്നാ​ട് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​ണ്ണാ​മ​ല​ക്ക് സ്വാ​ഗ​ത​മാ​ശം​സി​ച്ച് മാ​ന​ന്ത​വാ​ടി ന​ഗ​ര​ത്തി​ൽ റോ​ഡ​രി​കു​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ബോ​ർ​ഡു​ക​ൾ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് ഫ്ളൈ​യിം​ഗ് സ്ക്വാ​ഡു​ക​ൾ നീ​ക്കം ചെ​യ്തു. ഇ​ന്ന​ലെ രാ​വി​ലെ ത​ന്നെ ന​ഗ​ര​ത്തി​ൽ സ്ഥാ​പി​ച്ച 50 ഓ​ളം ബോ​ർ​ഡു​ക​ൾ ഫ്ളൈ​യിം​ഗ് സ്ക്വാ​ഡ് അ​ഴി​ച്ച് വാ​ഹ​ന​ത്തി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

ഈ ​സ​മ​യ​ത്ത് ഇ​വി​ടെ എ​ത്തി​യ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ത്ഥി കെ. ​സു​രേ​ന്ദ്ര​ൻ ബോ​ർ​ഡ് അ​ഴി​ച്ച് മാ​റ്റി​യ​ത് ചോ​ദ്യം ചെ​യ്യു​ക​യും സ്വാ​ഗ​തം ആ​ശം​സി​ച്ച് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്ന അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ ബോ​ർ​ഡു​ക​ൾ തി​രി​ച്ചി​റ​ക്കി റോ​ഡ​രി​കി​ൽ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.

സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്ത​ത്തി​യ എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഫ്ളൈ​യിം​ഗ് സ്ക്വാ​ഡ് വി​ഭാ​ഗ​ത്തെ ന​ഗ​ര​ത്തി​ൽ ത​ട​ഞ്ഞ് വെ​ച്ചു. ബോ​ർ​ഡി​ൽ സ്ഥാ​നാ​ർ​ത്ഥി​യു​ടെ ഫോ​ട്ടോ​യും ചി​ഹ്ന​വു​മു​ണ്ടെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

സ്ഥ​ല​ത്തെ​ത്തി​യ എ​ഡി​എം ദേ​വ​കി ബോ​ർ​ഡു​ക​ൾ തി​രി​കെ വാ​ഹ​ന​ത്തി​ലേ​ക്ക് മാ​റ്റാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നി​ർ​ദേ​ശി​ച്ച​തോ​ടെ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​തെ സ​മ​യം ബോ​ർ​ഡ് വാ​ഹ​ന​ത്തി​ൽ നി​ന്ന് ഇ​റ​ക്കി കൊ​ണ്ടു​പോ​വു​ന്പോ​ൾ ത​ട​യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​ക്കെ​തി​രെ എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.