പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ പോ​ൾ മാ​നേ​ജ​ർ
Wednesday, April 24, 2024 5:55 AM IST
ക​ൽ​പ്പ​റ്റ: പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​നും ഓ​രോ മ​ണി​ക്കൂ​റി​ലെ പോ​ളിം​ഗ് ശ​ത​മാ​നം ന​ൽ​കു​ന്ന​തി​നും പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പോ​ൾ മാ​നേ​ജ​ർ ആ​പ്ലി​ക്കേ​ഷ​ൻ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ, ഒ​ന്നാം പോ​ളിം​ഗ് ഓ​ഫീ​സ​ർ, സെ​ക്ട​റ​ൽ ഓ​ഫീ​സ​ർ, റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ, അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​ർ​ക്ക് ആ​പ്പ് നി​രീ​ക്ഷി​ക്കാം.

വോ​ട്ടെ​ടു​പ്പ് ദി​വ​സം പോ​ളിം​ഗ് സം​ഘം വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും അ​ത​ത് പോ​ളിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​ത് മു​ത​ൽ വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത് വ​രെ​യു​ള്ള 20 ചോ​ദ്യ​ങ്ങ​ളു​ടെ ഉ​ത്ത​ര​ങ്ങ​ളാ​യാ​ണ് ആ​പ്പ് മു​ഖേ​ന വി​വ​ര​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.