ഫോണ് വിളിച്ചും എസ്എംഎസ് അയച്ചും വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയാം
1418496
Wednesday, April 24, 2024 5:55 AM IST
കൽപ്പറ്റ: വോട്ടർ ഹെൽപ് ലൈൻ നന്പറായ 1950 ലേക്ക് ഫോണ് വിളിച്ചും എസ്എംഎസ് അയച്ചും വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയാം. ഹെൽപ് ലൈൻ നന്പറിലേക്ക് വിളിച്ച് വോട്ടർ ഐഡികാർഡ് നന്പർ നൽകിയാൽ വോട്ടർ പട്ടികയിലെ വിവരങ്ങൾ ലഭിക്കും. എസ്ടിഡി കോഡ് ചേർത്ത് വേണം വിളിക്കാൻ.
ഇസിഐ എന്ന് ടൈപ്പ് ചെയ്ത് സ്പേസ് ഇട്ട ശേഷം ഇലക്ഷൻ ഐഡികാർഡിലെ അക്കങ്ങൾ ടൈപ്പ് ചെയ്ത് 1950 ലേക്ക് അയച്ചാൽ വോട്ടർപട്ടികയിലെ വിവരങ്ങൾ മറുപടി എസ്എംഎസ് ആയി ലഭിക്കും.
കൂടാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റായ eci.gov.in ൽ ഇലക്ടറൽ സെർച്ച് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇലക്ഷൻ ഐഡി കാർഡ് നന്പർ (എപിക് നന്പർ) നൽകി സംസ്ഥാനം നൽകിയാൽ വോട്ടർ പട്ടികയിലെ വിവരങ്ങളെല്ലാം ലഭിക്കും. വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് വോട്ടർ ഐഡി കാർഡ് നന്പർ നൽകിയും വിവരങ്ങൾ ലഭ്യമാക്കാം.