വിദ്യാർഥികളെ അനുമോദിച്ചു
1600723
Saturday, October 18, 2025 5:10 AM IST
പഴൂർ: ബത്തേരി ഉപജില്ലാ ശാസ്ത്രമേളയിൽ യുപി വിഭാഗത്തിൽ രണ്ടാം സ്ഥാനവും പ്രവൃത്തിപരിചയമേളയിൽ നാലാം സ്ഥാനവും നേടുകയും സാമൂഹികശാസ്ത്ര, ഗണിതശാസ്ത്ര, ഐടി മേളകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്ത സെന്റ് ആന്റണീസ് യുപി സ്കൂൾ വിദ്യാർഥികളെ മാനേജ്മെന്റും പിടിഎയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ അനുമോദിച്ചു.
മാനേജർ ഫാ. ജോസ് മേച്ചേരിൽ അധ്യക്ഷത വഹിച്ചു. കുട്ടികൾക്കുള്ള സമ്മാനങ്ങൾ അദ്ദേഹം വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് ചാൾസ്, ഹെഡ്മാസ്റ്റർ കെ.ജി. ജോണ്സണ്, സീനിയർ അധ്യാപകൻ അലക്സ് മാത്യു, കെ.എസ്. ഷിൽന, ജോയ്സ് ജോസഫ്, ദീപ എൻ. മാത്യു, ടി.ഒ. സാന്ദ്ര, കെ.എ. ആയിഷ, സിസ്റ്റർ എം.എം. സിനി, സ്കൂൾ ലീഡർ സഞ്ജിത്ത് സാജൻ എന്നിവർ പ്രസംഗിച്ചു.