വൈത്തിരിയിലും നല്ലൂർനാടിലും പുനർജനി ക്യാന്പ് നടത്തി
1600359
Friday, October 17, 2025 5:37 AM IST
കൽപ്പറ്റ: മേപ്പാടി ഗവ.പോളിടെക്നിക് കോളജിലെ എൻഎസ്എസ് വൊളന്റിയർമാരുടെ നേതൃത്വത്തിൽ വൈത്തിരി ഗവ.താലൂക്ക് ആശുപത്രിയിൽ പുനർജനി ക്യാന്പ് സംഘടിപ്പിച്ചു.
80 വൊളന്റിയർമാർ പങ്കെടുത്ത ചതുർദിന ക്യാന്പ് വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ സൂപ്രണ്ട് പ്രിയ സേനൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് ആനിയമ്മ മാത്യു, കോളജ് പ്രിൻസിപ്പൽ ബി.എസ് ജവഹറലി, ഇലക്ട്രോണിക്സ് വിഭാഗം തലവൻ കെ.പി. സുരേഷ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.ടി. സ്മിനിമോൾ, കെ.എസ്. പ്രകാശ്ബാബു, വൊളന്റിയർ സെക്രട്ടറി ലിയ അന്ന ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
സർക്കാർ സ്ഥാപനങ്ങളിലെ തകരാറിലായ ഉപകരണങ്ങൾ സ്റ്റേറ്റ് ടെക്നിക്കൽ സെല്ലിന്റെ നേതൃത്വത്തിൽ എൻഎസ്എസ് ഏറ്റെടുത്ത് ഉപയോഗയോഗ്യമാക്കുന്ന പദ്ധതിയാണ് പുനർജനി ക്യാന്പ്.
മാനന്തവാടി: ഗവ.പോളിടെക്നിക്ക് കോളജിലെ എൻഎസ്എസ് വൊളന്റിയർമാരുടെ നേതൃത്വത്തിൽ നല്ലൂർനാട് അംബേദ്കർ കാൻസർ സെന്ററിൽ നടത്തിയ മൂന്നു ദിവസത്തെ പുനർജനി ക്യാന്പിൽ വീൽ ചെയറുകൾ, സ്ട്രക്ചറുകൾ, കസേരകൾ, ട്രോളികൾ എന്നിവ ഉപയോഗയോഗ്യമാക്കിബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജ്യോതിസ് പോൾ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.പി.എച്ച്. സൂര്യ, ഹെഡ് നഴ്സ് ആലീസ് മാത്യു, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ എം.എ. ധനിത, സ്റ്റാഫ് അംഗങ്ങളായ ജിഷ്ണു ജയാനന്ദൻ, ഒ.ജി. സന്ദീപ്, അബ്ദുൾ റഷീദ്, വി.എസ്. ശ്രീജിത്ത്, പി.ടി. സുബാഷ്, ജിഷ്ണു ജയാനന്ദൻ, ശ്രിയ, കെ.ജെ. അബിൻ എന്നിവർ പ്രസംഗിച്ചു.