സാംസ്കാരിക സദസ് നടത്തി
1599696
Tuesday, October 14, 2025 8:03 AM IST
വെള്ളമുണ്ട: പുരോഗമന കലാസാഹിത്യ സംഘം പനമരം മേഖല കമ്മിറ്റി, ചങ്ങാടം ദീപ്തി വായനശാല, തരുവണ ആർട്സ് ലാൻഡ് ലൈബ്രറി എന്നിവ സംയുക്തമായിന "ഗാന്ധി മുതൽ ഗാസ വരെ’ എന്ന വിഷയത്തിൽ തരുവണയിൽ സാംസ്കാരിക സദസ് നടത്തി.
സാമൂഹിക പ്രവർത്തകൻ ശ്രീജിത്ത് ശിവരാമൻ ഉദ്ഘാടനം ചെയ്തു. സംഘം പനമരം മേഖല പ്രസിഡന്റ് കേശവൻ അധ്യക്ഷത വഹിച്ചു. സംഘം ജില്ലാ സെക്രട്ടറി എം. ദേവകുമാർ, പ്രസിഡന്റ് മുസ്തഫ ദ്വാരക, ഇബ്രാഹിം പള്ളിയാൽ, ഫ്രാൻസിസ് സേവ്യർ എന്നിവർ പ്രസംഗിച്ചു.