കോണ്ഗ്രസ് മാർച്ച് നടത്തി
1599695
Tuesday, October 14, 2025 8:03 AM IST
സുൽത്താൻ ബത്തേരി: ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിൽ പണം നിക്ഷേപിച്ച ബത്തേരി താലൂക്ക് ടീച്ചേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് കോണ്ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി.
ബ്രഹ്മഗിരി സൊസൈറ്റിയിൽ നിക്ഷേപകരുടെ പണം നിക്ഷേപിച്ചത് വഴി തട്ടിപ്പിന് കൂട്ടുനിൽക്കുകയായിരുന്നു സൊസൈറ്റി ചെയ്തതെന്ന് ആരോപിച്ചായിരുന്ന മാർച്ച്. അസംപ്ക്ഷൻ ജംഗ്ഷനിൽ ആരംഭിച്ച മാർച്ച് സൊസൈറ്റിക്ക് മുന്നിൽ പോലീസ് തടഞ്ഞു.
തുടർന്ന് നടന്ന പ്രതിഷേധ പരിപാടി ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഉമ്മർകുണ്ടാട്ടിൽ അധ്യക്ഷത വഹിച്ചു. ഡി.പി. രാജശേഖരൻ, നിസി അഹമ്മദ്, ലയണൽ മാത്യു, അമൽജോയി, ശാലിനി ശിവദാസ്, രാധ രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.