ഏകദിന ബോധവത്കരണ ശിൽപ്പശാല നടത്തി
1599693
Tuesday, October 14, 2025 8:03 AM IST
പുൽപ്പള്ളി: പുൽപ്പള്ളി ഗ്രാമപ്പഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്തിന് കീഴിലുള്ള ഹയർസെക്കൻഡറി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി കരുതാം കൗമാരം ഏകദിന ബോധവത്കരണ ശിൽപ്പശാലയുടെ ഉദ്ഘാടനം വിജയ ഹയർസെക്കൻഡറി സ്കൂൾ മാനേജർ അഡ്വ. പി.സി. ചിത്ര നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് ശോഭന സുകു, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ശ്രീദേവി മുല്ലയ്ക്കൽ, എം.ടി. കരുണാകരൻ, ജോളി നരിതൂക്കിൽ, പഞ്ചായത്ത് സെക്രട്ടറി ജയസുധ, ഐസിഡിഎസ് സൂപ്പർവൈസർ റെജീന ജോർജ്, പി. ലീഷ്മ തുടങ്ങിയവർ പ്രസംഗിച്ചു. കേരള പോലീസ് രംഗീഷ് കടവത്ത് ക്ലാസെടുത്തു.