അറസ്റ്റിലായ കർഷകരെ വിട്ടയയ്ക്കണം: കേരള കർഷക യൂണിയൻ-എം
1599686
Tuesday, October 14, 2025 8:03 AM IST
പുൽപ്പള്ളി: അമരക്കുനിയിൽ വനത്തിൽ നിന്നും നാട്ടിൽ ഇറങ്ങി കാർഷിക വിളകൾ നശിപ്പിച്ച മലയണ്ണാനെ എയർ ഗണ്‍ ഉപയോഗിച്ച് തുരത്തിയ മൂന്ന് കർഷകരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച വനം വകുപ്പിന്റെ നടപടിയിൽ കേരള കർഷക യൂണിയൻ-എം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്ന വനം ജീവനക്കാരുടെ നടപടി അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ യോഗം ഉദ്ഘാടനം ചെയ്തു. കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് റെജി ഓലിക്കരോട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.എം. ജോസഫ്, മണ്ഡലം പ്രസിഡന്റ് ടി.ഡി. മാത്യു, ജോർജ് ജോസഫ് എന്നിവർ പ്രസംഗിച്ചു.