ഉപജില്ലാ ശാസ്ത്രോത്സവം: അസംപ്ഷൻ എയുപി സ്കൂളിന് വിജയം
1599692
Tuesday, October 14, 2025 8:03 AM IST
സുൽത്താൻ ബത്തേരി: ഉപജില്ലാ ശാസ്ത്രോത്സവത്തിൽ അസംപ്ഷൻ എയുപി സ്കൂളിന് വിജയം. ഗണിതശാസ്ത്രമേള എൽപി, യുപി, ശാസ്ത്രമേള എൽപി, യുപി, സാമൂഹ്യശാസ്ത്രമേള യുപി എന്നീ വിഭാഗങ്ങളിൽ അഞ്ച് ഓവറോൾ ചാന്പ്യൻഷിപ്പുകൾ കരസ്ഥമാക്കിയാണ് ടീം അസംപ്ഷൻ വിജയിച്ചത്.
മേളകളിൽ പങ്കെടുത്തവരെയും അവർക്ക് പരിശീലനം നൽകിയ അധ്യാപകരെയും പിടിഎയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഹെഡ്മാസ്റ്റർ ഷോജി ജോസഫ്, പിടിഎ പ്രസിഡന്റ് ഷിനോജ് പാപ്പച്ചൻ, വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ, എംപിടിഎ പ്രസിഡന്റ് പ്രജിത രവി, വൈസ് പ്രസിഡന്റ് ജാസ്മിൻ ഫസൽ, അമീർ അറക്കൽ എന്നിവർ വിജയികളെ അനുമോദിച്ചു.