സ്കൂൾ വാഹനങ്ങൾ നിരത്തിലിറക്കി
1599687
Tuesday, October 14, 2025 8:03 AM IST
ഊട്ടി: ആദിദ്രാവിഡർ വിഭാഗം, എസ്ടി വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിൽ നീലഗിരി ജില്ലയിൽ മൂന്ന് സ്കൂൾ വാഹനങ്ങൾ നിരത്തിലിറക്കി.
41.33 ലക്ഷം രൂപ ചെലവിട്ടാണ് വാഹനങ്ങൾ നിരത്തിലിറക്കിയത്. തമിഴ്നാട്ടിൽ മൊത്തം 26 വാഹനങ്ങളാണ് നിരത്തിലിറക്കിയത്. ആദിവാസി ഗ്രാമങ്ങളിൽ മെഡിക്കൽ സംഘം സന്ദർശിച്ച് മതിയായ ചികിത്സ നൽകുന്നതിനാണ് ഈ വാഹനങ്ങൾ ഉപയോഗിക്കുക. ഊട്ടിയിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ലക്ഷ്മി ഭവ്യ തന്നീറു വാഹനങ്ങൾ ഫ്ളാഗ് ഓഫ് ചെയ്തു.