ക​ൽ​പ്പ​റ്റ: മ​ര​വ​യ​ൽ ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന 15-ാമ​ത് ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ വി​ദ്യാ​ല​യ​ത​ല​ത്തി​ൽ 112 പോ​യി​ന്‍റു​മാ​യി കാ​ട്ടി​ക്കു​ളം ജി​വി​എ​ച്ച്എ​സ്എ​സ് കി​രീ​ടം നി​ല​നി​ർ​ത്തി. 14 സ്വ​ർ​ണ​വും 11 വെ​ള്ളി​യും ഒ​ന്പ​ത് വെ​ങ്ക​ല​വും കാ​ട്ടി​ക്കു​ള​ത്തി​ന്‍റെ താ​ര​ങ്ങ​ൾ നേ​ടി.

മീ​ന​ങ്ങാ​ടി ജി​എ​ച്ച്എ​സ്എ​സി​നാ​ണ് ര​ണ്ടാം സ്ഥാ​നം. 14 സ്വ​ർ​ണ​വും ആ​റ് വെ​ള്ളി​യും 10 വെ​ങ്ക​ല​വു​മാ​യി 98 പോ​യി​ന്‍റാ​ണ് മീ​ന​ങ്ങാ​ടി ക​ര​സ്ഥ​മാ​ക്കി​യ​ത്. 96 ഇ​ന​ങ്ങ​ളി​ൽ 540 പേ​ർ മ​ത്സ​രി​ച്ച മേ​ള​യി​ൽ 70 പോ​യി​ന്‍റോ​ടെ ആ​ന​പ്പാ​റ ജി​വി​എ​ച്ച്എ​സ്എ​സാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. ഏ​ഴ് സ്വ​ർ​ണ​വും 10 വെ​ള്ളി​യും അ​ഞ്ച് വെ​ങ്ക​ല​വും ആ​ന​പ്പാ​റ സ്വ​ന്ത​മാ​ക്കി.

43 പോ​യി​ന്‍റു​മാ​യി ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സാ​ണ് നാ​ലാം സ്ഥാ​ന​ത്ത്. കാ​ക്ക​വ​യ​ൽ ജി​എ​ച്ച്എ​സ്എ​സ്(39 പോ​യി​ന്‍റ്), ക​ൽ​പ്പ​റ്റ ജി​എം​ആ​ർ​എ​സ്(39), മാ​ന​ന്ത​വാ​ടി ജി​വി​എ​ച്ച്എ​സ്എ​സ്(35), വാ​ര​ന്പ​റ്റ ജി​എ​ച്ച്എ​സ് (27), തൃ​ശി​ലേ​രി ജി​എ​ച്ച്എ​സ്എ​സ്(22), ത​രി​യോ​ട് ജി​എ​ച്ച്എ​സ്എ​സ്(15)​എ​ന്നി​വ​യ്ക്കാ​ണ് അ​ഞ്ച് മു​ത​ൽ 10 വ​രെ സ്ഥാ​നം.

ഉ​പ​ജി​ല്ലാ​ത​ല​ത്തി​ൽ 96 ഇ​ന​ങ്ങ​ളി​ൽ 356 പോ​യി​ന്‍റ് നേ​ടി ബ​ത്തേ​രി ജേ​താ​ക്ക​ളാ​യി. 37 സ്വ​ർ​ണ​വും 32 വെ​ള്ളി​യും 33 വെ​ങ്ക​ല​വും ഉ​പ​ജി​ല്ല സ്വ​ന്ത​മാ​ക്കി. 309 പോ​യി​ന്‍റ് നേ​ടി​യ മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ല​യ്ക്കാ​ണ് ര​ണ്ടാം സ്ഥാ​നം.

33 സ്വ​ർ​ണ​വും 28 വെ​ള്ളി​യും 32 വെ​ങ്ക​വും ഉ​പ​ജി​ല്ല ക​ര​സ്ഥ​മാ​ക്കി. 14 സ്വ​ർ​ണ​വും 27 വെ​ള്ളി​യും 21 വെ​ങ്ക​ല​വും നേ​ടി​യ വൈ​ത്തി​രി ഉ​പ​ജി​ല്ല​യ്ക്ക് 188 പോ​യി​ന്‍റ് ല​ഭി​ച്ചു.

മീ​ന​ങ്ങാ​ടി ജി​എ​ച്ച്എ​സ്എ​സ് (98 പോ​യി​ന്‍റ്), ആ​ന​പ്പാ​റ ജി​എ​ച്ച്എ​സ്എ​സ്(70), കാ​ക്ക​വ​യ​ൽ ജി​എ​ച്ച്എ​സ്എ​സ്(39), മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ്(11),ക​ല്ലു​വ​യ​ൽ ജ​യ​ശ്രി എ​ച്ച്എ​സ്എ​സ്(10) തു​ട​ങ്ങി​യ സ്കൂ​ളു​ക​ളാ​ണ് ബ​ത്തേ​രി ഉ​പ​ജി​ല്ല​യെ കി​രീ​ട​നേ​ട്ട​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.