ബ്രഹ്മഗിരിയെ നശിപ്പിച്ചത് സിപിഎം നേതാക്കൾ: കെ. മുരളീധരൻ
1600165
Thursday, October 16, 2025 5:44 AM IST
കൽപ്പറ്റ: ബ്രഹ്മഗിരി സൊസൈറ്റിയെ നശിപ്പിച്ചത് ജില്ലയിലെ സിപിഎം നേതാക്കളാണെന്ന് കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ. ഡിസിസി ഓഫീസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ സുഹൃത്തും സിപിഎം നേതാവുമായിരുന്ന വർഗീസ് വൈദ്യർ കഷ്ടപ്പെട്ട് ആരംഭിച്ച പ്രസ്ഥാനമാണ് ബ്രഹ്മഗിരി. വർഗീസ് വൈദ്യരുടെ പേരുപോലും മോശമാക്കിയതിന് ഇന്നത്തെ സിപിഎം നേതാക്കൾ മറുപടി പറയണം.
എന്നാൽ പേരാന്പ്രയിൽ സിപിഎം ലോക്കൽ നേതാവ് പറഞ്ഞ ഇല്ലാക്കഥയുടെ പേരിൽ കോണ്ഗ്രസുകാർക്കെതിരേ കേസെടുത്തു. ബ്രഹ്മഗിരിയിൽ പണം നിക്ഷേപിച്ചവരെ വഞ്ചിച്ചവരുടെ പേരിൽ നിയമനടപടി സ്വീകരിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.