ഒഴലക്കൊല്ലി അങ്കണവാടി കെട്ടിടത്തിനു ശിലയിട്ടു
1600162
Thursday, October 16, 2025 5:37 AM IST
അന്പലവയൽ: പഞ്ചായത്തിലെ 18-ാം വാർഡിൽപ്പെട്ട ഒഴലക്കൊല്ലിയിൽ അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത് നിർവഹിച്ചു.
ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗം അനീഷ് ബി. നായർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ആമിന, ബത്തേരി അഡീഷണൽ സിഡിപിഒ ഡോ.ആൻ ഡാർലി വർഗീസ്, ഐസിഡിഎസ് സൂപ്പർവൈസർ ഭാഗ്യലക്ഷ്മി, വാർഡ് കണ്‍വീനർ ജോസ് ഉപ്പുവീട്ടിൽ,
പഞ്ചായത്ത് മുൻ മെംബർമാരായ എ.ആർ. മോഹനൻ, പി.ആർ. ഉണ്ണിക്കൃഷ്ണൻ, പി.എം. തോമസ്, വാർഡ് അംഗം എൻ.കെ. ജയശ്രീ, അങ്കണവാടി വർക്കർ ഒ.എ. ഷൈനി എന്നിവർ പ്രസംഗിച്ചു. അഹാന സനീഷ്, ആത്മിക സനീഷ് എന്നിവർ ഈശ്വരപ്രാർഥന ചൊല്ലി.