വൈദ്യുതി ബോർഡ് ജീവനക്കാർ കരിദിനം ആചരിച്ചു
1599901
Wednesday, October 15, 2025 5:44 AM IST
കൽപ്പറ്റ: കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷൻ (ഐഎൻടിയുസി) യുടെ നേതൃത്വത്തിൽ വൈദ്യുതി ബോർഡ് ജീവനക്കാർ കരിദിനം ആചരിച്ചു.
ജീവനക്കാരുടെ ഡിഎ, നൽകാത്തതിലും പ്രമോഷൻ നൽകാത്തതിലും പ്രതിഷേധിച്ചായിരുന്നു ഇന്നലെ കരിദിനമായി ആചരിച്ചത്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, മുൻകാലങ്ങളിലെ ശന്പള പരിഷ്കരണ കരാറിന് അംഗീകാരം നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. ജംഹർ ഉദ്ഘാടനം ചെയ്തു. അബ്ദുൾ അസീസ് അധ്യഷത വഹിച്ചു. കെ.എം. വാസുദേവൻ, ആർ. മോഹൻദാസ്, എ.കെ. സുനിൽ, പി.കെ. അഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.